പ്രതിരോധ മേഖലയിൽ കൂടുതൽ സ്വദേശി ആയുധങ്ങൾ നിർമിക്കേണ്ട ഘട്ടത്തിലാണ് ഇന്ത്യയെന്ന് രാജ്നാഥ് സിങ്
text_fields
ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ഇന്ത്യ കൂടുതൽ സ്വദേശി ആയുധങ്ങൾ നിർമിച്ചുകൊണ്ട് സ്വയം ആശ്രയിക്കേണ്ട ഘട്ടത്തിൽ എത്തിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
ഭാവിയിൽ പ്രതിരോധ ഘടന, അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള നിക്ഷേപം, ആയുധങ്ങളുടെ നിർമ്മാണം എന്നിവയിൽ രാജ്യം സ്വയം ആശ്രയിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. 'ആത്മ നിർഭർ സപ്താഹ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ രംഗത്ത് തദ്ദേശീയ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ആധുനികവൽക്കരണം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലാണ് ഊന്നൽ നൽകുന്നത്.
ഇറക്കുമതിയല്ലാത്ത 101 ഉൽപന്നങ്ങളുടെ പട്ടിക പുറത്തിറക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ കൂടുതൽ ഇനങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും ഇറക്കുമതി നിയന്ത്രിക്കുന്നതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും വെടിക്കോപ്പ് നിർമാണ ഫാക്ടറികളും ഈ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഈ വ്യവസായങ്ങൾ സേനയുടെ നട്ടെല്ലാണെന്നും മന്ത്രി പറഞ്ഞു.
''ഇന്ത്യക്കുള്ളിൽ തന്നെ വസ്തുക്കൾ ഉൽപ്പാദിപ്പിക്കാൻ നമ്മൾ പ്രാപ്തരാണെങ്കിൽ, രാജ്യം ചെലവഴിക്കുന്ന വലിയൊരു തുക ലാഭിക്കാൻ കഴിയും. ആ മൂലധനത്തിൻെറ സഹായത്തോടെ പ്രതിരോധ വ്യവസായവുമായി ബന്ധപ്പെട്ട 7,000 മൈക്രോ, ചെറുകിട, ഇടത്തരംസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.