റിപ്പബ്ലിക് ദിനത്തിന് ട്രംപിനെ മുഖ്യാതിഥിയായി ക്ഷണിച്ച് ഇന്ത്യ
text_fieldsവാഷിങ്ടൺ ഡി.സി: അടുത്ത വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലക് ദിന ആഘോഷത്തിൽ വിശിഷ്ടാതിഥിയായി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് ക്ഷണം. എന്നാൽ ക്ഷണം സ്വീകരിക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അേമരിക്കൻ പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു.
വാർത്താസമ്മേളനത്തിനിെടയാണ് സാറ ഇന്ത്യയുടെ ക്ഷണം സ്ഥിരീകരിച്ചത്. യു.എസ് സ്റ്റേറ്റ് െസക്രട്ടറി മൈക്ക് പോംപെ, പ്രതിരോധ സെക്രട്ടറി ജെയിംസ് എൻ. മാറ്റിസ് എന്നിവർ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുമെന്നും അവർ അറിയിച്ചു. ഇൗ വർഷം അവസാനം നടക്കുന്ന ട്രംപിെൻറ ഇന്ത്യാ സന്ദർശനവുമായി ബന്ധെപ്പട്ട ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിനായാണ് യു.എസ് സെക്രട്ടറിമാർ അടുത്ത മാസം ഇന്ത്യയിലെത്തുന്നത്.
രാജ്യത്തിെൻറ സൈനിക ശക്തിയും സംസ്കാര ൈവവിധ്യവും തെളിയിക്കുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. എല്ലാ വർഷവും റിപ്പബ്ലിക് ദിന ആഘോഷത്തിന് വിശിഷ്ടാതിഥിയായി ഒരു രാജ്യത്തിെൻറ തലവനെ ഇന്ത്യ ക്ഷണിക്കാറുണ്ട്. 2015ൽ 65ാം റിപ്പബ്ലിക് ദിന പരേഡിൽ മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയായിരുന്നു വിശിഷ്ടാതിഥി. കഴിഞ്ഞ വർഷം തായ്ലാൻറ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപൂർ, മ്യാൻമർ, കംബോഡിയ, ലാവോസ്, ബ്രൂണെ എന്നീ 10 ആസിയാൻ രാജ്യങ്ങളിലെ തലവൻമാരായിരുന്നു റിപ്പബ്ലിക് ദിന പരേഡിൽ അതിഥികളായി എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.