മോദി ഭരണത്തിൽ ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെട്ടെന്ന് സുഷമ സ്വരാജ്
text_fieldsടോക്കിയോ: മോദി ഭരണത്തിൽ ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോക്കിയോയിലെ വിവേകാനന്ദ കൾച്ചറൽ സെന്‍ററിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയും തമ്മിലുള്ള സൗഹൃദമാണ് മുൻ വർഷങ്ങളിലേക്കാൾ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടാൻ കാരണമായത്. ഇതിന് മോദിയുടെ നേതൃത്വം ഗുണം ചെയ്തെന്നും സുഷമ വ്യക്തമാക്കി.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജപ്പാനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം രാജ്യാന്തര വിഷയങ്ങളിൽ പൊതുനിലപാട് രൂപീകരിക്കാനും ആണ് സന്ദർശനം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കൊനോയുമായി സുഷമ സ്വരാജ് ഇന്ന് കൂടിക്കാഴ്ച നടത്തും. മാർച്ച് 30ന് പര്യടനം പൂർത്തിയാക്കി സുഷമ ഇന്ത്യയിലേക്ക് മടങ്ങും.
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ച നടന്നിരുന്നു. 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെ ഇന്ത്യ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.