സഹകരണം വർധിപ്പിക്കാൻ ഇന്ത്യ-ജപ്പാൻ ധാരണ
text_fieldsന്യൂഡൽഹി: വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും ജപ്പാനും ധാരണയിലെത്തി. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലാണ് ഇന്ത്യ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും പോഷിപ്പിക്കുന്നതിന് കൂടുതൽ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ ധാരണയായത്.
ചൈനയുടെ ഇടപെടൽ വർധിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ സുരക്ഷ, സൈനിക ഉപകരണങ്ങളുടെ വികസനം, ഊർജ രംഗത്തെ സഹകരണം എന്നിവയിൽ ഊന്നിയായിരുന്നു ചർച്ച. പ്രതിരോധ നിർമാണ മേഖലയിൽ കൂടുതൽ ഏകോപിച്ചുള്ള പ്രവർത്തനം നടത്താനും തീരുമാനിച്ചു.
ജി20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യയും ജി7 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ജപ്പാനും ആഗോള വിഷയങ്ങളും ചർച്ചചെയ്തു. മേയിൽ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്കുള്ള കിഷിദയുടെ ക്ഷണം മോദി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.