10 വർഷം, ഇന്ത്യയിൽ 27.3 കോടി ജനങ്ങൾക്ക് ദാരിദ്ര്യത്തിൽനിന്ന് മോചനം
text_fieldsയുനൈറ്റഡ് നേഷൻസ്: ഇന്ത്യയിൽ 10 വർഷത്തിനുള്ളിൽ 27.3 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് കരകയറിയതായി ഐക്യരാഷ്ട്ര സഭയുടെ പഠന റിപ്പോർട്ട്. 2005-2006 മുതൽ 2015-2016 വരെയുള്ള കാലയളവിലാണ് ദാരിദ്ര്യം കുറഞ്ഞത്. യു.എൻ.ഡി.പിയാണ് ഇതിെൻറ വിവരങ്ങൾ പുറത്തുവിട്ടത്.
പല സൂചകങ്ങളെ അടിസ്ഥാനമാക്കി 75 രാജ്യങ്ങളെയാണ് പഠന വിധേയമാക്കിയത്. ഇതിൽ 65 രാജ്യങ്ങളിലും ദാരിദ്ര്യം വളരെ കുറഞ്ഞിട്ടുണ്ട്. ഇതിൽ മുന്നിൽ ഇന്ത്യയാണ്.
മോശമായ ആരോഗ്യം, വിദ്യാഭ്യാസത്തിെൻറ അഭാവം, പരിമിതമായ ജീവിത നിലവാരം തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. അർമീനിയ, നികരാഗ്വ, വടക്കൻ മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളിലും ദാരിദ്ര്യം കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.