Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1.72 ലക്ഷം പുതിയ...

1.72 ലക്ഷം പുതിയ കോവിഡ് രോഗികൾ; ടി.പി.ആർ 11നോടടുത്ത്

text_fields
bookmark_border
covid india
cancel

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 1.72 ലക്ഷം കോവിഡ് കേസുകളാണ് പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ 6.8 ശതമാനമാണ് വർധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 10.99 ശതമാനമായി. 15,69,449 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.

15,33,921 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1008 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,59,107 പേർരോഗമുക്തി നേടി. 3,97,70,414 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ദേഭമായത്.

കഴിഞ്ഞ ദിവസം നാല് കളിക്കാരടക്കം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാമ്പിലെ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓപണർമാരായ ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്‍വാദ്, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം നെറ്റ് ബൗളർ നവ്ദീപ് സെയ്നിക്കും രോഗം ബാധിച്ചു. മൂന്ന് സ​േപാർട്ടിങ് സ്റ്റാഫിനും പരിശോധനയിൽ കോവിഡ് പോസിറ്റീവായിട്ടുണ്ട്. ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 167.87 ഡോസ് ​കോവിഡ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid indiatest positivity rateCovid 19
News Summary - India logs 1.72 lakh new Covid cases in 24 hours; Positivity Rate Nearly 11%
Next Story