രാജ്യത്ത് 2,86,384 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,86,384 പേർക്ക് കോവിഡ് ബാധിച്ചു. 573 മരണവും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. 16.16 ശതമാനത്തിൽ നിന്നും 19.59 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നത്.
ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.75 ശതമാനമാണ്. നിലവിൽ 22,02,472 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ കേരളത്തിലാണ്. 49,771 പേർക്കാണ് കേരളത്തിൽ രോഗം ബാധിച്ചത്.
കർണാടകയിലും അമ്പതിനായിരത്തിനടുത്ത് രോഗികളുണ്ട്. 48,905 പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ35,756 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ദിവസം 7,436 പേർക്കാണ് രോഗം ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.