Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ - മാലിദ്വീപ്...

ഇന്ത്യ - മാലിദ്വീപ് ബന്ധത്തിൽ മഞ്ഞുരുക്കം

text_fields
bookmark_border
Narendra Modi and Mohamed Muizzu
cancel
camera_alt

ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ചക്കെത്തിയ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു

ന്യൂഡൽഹി: ഇ​ന്ത്യ​യും മാ​ല​ദ്വീ​പും സ്വ​ന്തം ക​റ​ൻ​സി​യി​ൽ വി​നി​മ​യം ന​ട​ത്താ​ൻ ക​രാ​റി​ലെ​ത്തി. വ്യാ​പാ​ര നി​ക്ഷേ​പ മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യേ​ക്കാ​വു​ന്ന ഈ ​നീ​ക്കം. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ണ്ടാ​യ ന​യ​ത​ന്ത്ര ഉ​ര​സ​ലു​ക​ൾ​ക്ക് അ​റു​തി വ​രു​ത്തി​യ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലെ കൂ​ടി​ക്കാ​ഴ്ച​ക്കൊ​ടു​വി​ൽ ഇ​ന്ത്യ പ്ര​ഥ​മ സു​ഹൃ​ത്തി​ന്റെ സ്ഥാ​ന​ത്താ​ണെ​ന്ന് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മു​യി​സ്സു​വും മാ​ല​ദ്വീ​പു​മാ​യി എ​ക്കാ​ല​വും അ​ടു​ത്ത സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​ക്ക്​ പ്ര​തി​കൂ​ല​മാ​കു​ന്ന വി​ധ​ത്തി​ലു​ള്ള​തൊ​ന്നും മാ​ല​ദ്വീ​പി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കി​ല്ലെ​ന്നും ഇ​ന്ത്യ​യെ ഏ​റെ വി​ല​മ​തി​ക്കു​ന്ന പ​ങ്കാ​ളി​യും സു​ഹൃ​ത്തും എ​ന്ന നി​ല​ക്കാ​ണ് ഇ​ന്ത്യ​യെ കാ​ണു​ന്ന​തെ​ന്നും മു​യി​സ്സു പ​റ​ഞ്ഞു. മാ​ല​ദ്വീ​പി​ലെ ഹ​നി​മാ​ധൂ അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്തു​വെ​ന്നും 28 ദ്വീ​പ സ​മൂ​ഹ​ങ്ങ​ളി​ലെ 30,000 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ന്ത്യ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ൽ​കി​യെ​ന്നും 700 ഭ​വ​ന​ങ്ങ​ൾ ഒ​രു​ക്കി​യെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ മാ​ല​ദ്വീ​പി​ന് സു​പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​തി​രോ​ധ​ത്തി​ലും വ്യാ​പാ​ര​ത്തി​ലും ഊ​ർ​ജ സു​ര​ക്ഷ​യി​ലും സ​മു​ദ്ര സു​ര​ക്ഷ​യി​ലും മു​മ്പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത സ​ഹ​ക​ര​ണം ഭാ​വി​യി​ൽ സാ​ധ്യ​മാ​ക്കാ​ൻ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും തീ​രു​മാ​നി​ച്ചു. മാ​ല​ദ്വീ​പി​ന് ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ ന​ൽ​കു​മെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ മാ​ല​ദ്വീ​പി​ന്റെ ദേ​ശ​സു​ര​ക്ഷ​ക്കും സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ വീ​ണ്ടെ​ട​ടു​പ്പി​നും ഇ​ന്ത്യ വ​ഹി​ച്ച പ​ങ്ക് മു​ഹ​മ്മ​ദ് മു​യി​സ്സു എ​ടു​ത്തു​പ​റ​ഞ്ഞു. 2014ലെ ​ജ​ല​ക്ഷാ​മം നേ​രി​ട്ട​പ്പോ​ഴും 2019ൽ ​കോ​വി​ഡു​ണ്ടാ​യ​പ്പോ​ഴും ആ​ദ്യ​മാ​യി സ​ഹാ​യ​വു​മാ​യെ​ത്തി​യ ഇ​ന്ത്യ​ക്ക് മു​യി​സ്സു ന​ന്ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യോ​ടെ​തി​രി​ട്ടു​നി​ന്നും ചൈ​ന​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്തു​മാ​യി​രു​ന്നു മാ​ല​ദ്വീ​പി​ൽ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​യി​സ്സു അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ല​ക്ഷ​ദ്വീ​പി​ലെ ടൂ​റി​സം ഫോ​ട്ടോ​ഷൂ​ട്ടി​നു​ശേ​ഷം ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ മാ​ല​ദ്വീ​പ് മ​ന്ത്രി​മാ​ര്‍ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളെ ഇ​ന്ത്യ​യി​ല്‍ മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​​ര​ത്തി​നെ​തി​രാ​യ കാ​മ്പ​യി​ൻ ന​ട​ക്കു​ക​യും മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, മു​ഹ​മ്മ​ദ് മു​യി​സ്സു​വി​ന്റെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ മ​ഞ്ഞു​രു​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ മു​യി​സ്സു​വി​ന് രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ൽ​പ് ന​ൽ​കി. തു​ട​ർ​ന്ന് രാ​ജ്ഘ​ട്ടി​ൽ രാ​ഷ്​​ട്ര​പ​തി മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് മു​യി​സ്സു മോ​ദി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി സം​ഭാ​ഷ​ണ​ത്തി​നി​രു​ന്ന​ത്. മേ​ഖ​ല​യി​ലെ ശാ​ക്തി​ക സ​ന്തു​ല​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യും മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്റ് മ​ഹു​മ്മ​ദ് മു​യി​സ്സു​വും നി​ർ​ണാ​യ​ക ഉ​ട​മ്പ​ടി ഒ​പ്പു​വെ​ച്ചു. ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലും തു​റ​മു​ഖ​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​വു​മ​ട​ക്ക​മു​ള്ള പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ലും തു​ട​ർ​ച്ച സാ​ധ്യ​മാ​ക്കാ​നും മാ​ല​ദ്വീ​പി​ന്റെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​രു​പോ​ലെ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ൽ​ക്കൊ​ള്ള, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, ഭീ​ക​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMaldivesIndiaMohamed Muizzu
News Summary - India - Maldives
Next Story