ഡിസംബറോടെ ഇന്ത്യക്കുവേണ്ടി 10 കോടി വാക്സിൻ –സിറം ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsന്യൂഡൽഹി: ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാൻ വേണ്ടി 10 കോടി ഡോസ് കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(സൈ) സി.ഇ.ഒ അഡാർ പൂനാവാല പറഞ്ഞു. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയും ആസ്ട്ര സെനക കമ്പനിയും ചേർന്ന് വികസിപ്പിച്ച കോവി ഷീൽഡ് വാക്സിനാണ് ഇന്ത്യയിൽ സൈ ഉൽപാദിപ്പിക്കുന്നത്.
അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാൽ ഉടൻ ഉപയോഗിക്കാനുള്ള അനുമതിയും തങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം ബ്ലൂംബെർഗ് വാർത്ത പോർട്ടലിനോട് പറഞ്ഞു. ആദ്യഘട്ടത്തിൽ നിർമിക്കുന്ന മുഴുവൻ വാക്സിനും രാജ്യത്ത് ഉപയോഗിക്കും. അടുത്ത വർഷം മുതൽ പകുതി ഇവിടെയും പകുതി വാക്സിൻ വിതരണ സംഘടനയായ 'കൊവാക്സി'നും കൈമാറും.
ലോകത്ത് വാക്സിൻ വിതരണത്തിൽ തുല്യത നടപ്പാക്കുന്ന സ്ഥാപനമാണ് കൊവാക്സ്. അമേരിക്കൻ കമ്പനിയുടെ നോവവാക്സ് എന്ന വാക്സിൻ നിർമിക്കാനും പദ്ധതിയുണ്ടെന്ന് പൂനവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.