ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 2300 വരെയായി ഉയരാമെന്ന് പഠന റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രതിദിന മരണം 2300 വരെയായി ഉയരാമെന്ന് പഠന റിപ്പോർട്ട്. ലാൻസെറ്റ് കോവിഡ്-19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്സാണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയാണ് ഇത്രയും മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്യുക.
ഇന്ത്യയുടെ ടയർ 2,3 നഗരങ്ങളിലാണ് കോവിഡ് രൂക്ഷമായി തുടരുക. 20ഓളം ജില്ലകളിൽ മാത്രമാവും കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്‍റെ ആദ്യ തരംഗത്തിൽ ഇത് നാൽപ്പതോളം ജില്ലകളിലാണ്.
ഇന്ത്യയിൽ നിലവിൽ 700ഓളം പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇത് വൻതോതിൽ ഉയരുമെന്നാണ് ലാൻസെറ്റ് പഠന റിപ്പോർട്ടിൽ പറയുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രതിദിനം രണ്ട് ലക്ഷത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.