തീവ്രവാദത്തിനെതിരെ ഇന്ത്യയും ഇസ്രായേലും ഒരുമിച്ച് നിൽക്കും– മോദി
text_fieldsതെൽഅവീവ്: തീവ്രവാദത്തിെൻറ ഇരകളാണ് ഇന്ത്യയും ഇസ്രായേലുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വർധിച്ചുവരുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി കൂടികാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോദി.
സഹകരിക്കാൻ കഴിയുന്ന എല്ലാ മേഖലയിലും ഇന്ത്യയും ഇസ്രായേലും തമ്മിൽ സഹകരിക്കും. കാർഷിക മേഖലയുൾെപ്പടെ പല മേഖലകളിലും ഇസ്രായേലിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ പരസ്പര സഹകരണമുണ്ടാവുമെന്നും മോദി പറഞ്ഞു. പരസ്പര സഹകരണത്തിനുള്ള ഏഴ് കരാറുകളിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവെച്ചു. കൃഷി, ജലം, ബഹിരാകാശ സഹകരണം എന്നീ മേഖലകളിലാണ് കരാറുകൾ.
സന്ദർശനത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. മോദിയുടെ ക്ഷണം സ്വീകരിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചു. തീവ്രവാദത്തിനെതിരെ സംയുക്തമായ പോരാട്ടമുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടയിൽ ശബാദ് ഹൗസിൽനിന്ന് ഇന്ത്യക്കാരിയായ സാന്ദ്ര സാമുവൽ രക്ഷിച്ച, ഇപ്പോൾ 10 വയസ്സുള്ള മോശെ ഹോൾട്സ് എന്ന ഇസ്രായേലി ബാലനെയും മോദി സന്ദർശിച്ചു.
#WATCH: Dear Mr Modi, I love you and your people in India says Moshe Holtzberg the now 11-year-old survivor of the 26/11 attacks pic.twitter.com/QCebzkvL0T
— ANI (@ANI_news) July 5, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.