ഇന്ത്യ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യമെന്ന് ആഗോള സർവേ
text_fieldsന്യൂഡൽഹി: സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് വിദഗ്ധ സംഘങ്ങൾ ആഗോള തലത്തിൽ നടത്തിയ സർേവ ഫലം. യു.എന്നും മനുഷ്യാവകാശ സംഘമായ വാക്ക് ഫ്രീ ഫൗണ്ടേഷനുമാണ് ഇക്കാര്യം പുറത്തുവിട്ടത്. ലിബിയയും മ്യാൻമറും ഇന്ത്യക്കൊപ്പമുണ്ട്.സർേവ ഫലത്തോട് ചേർന്നു നിൽക്കുന്നതാണ് രാജ്യത്ത് പല മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകൾ. ഒൗദ്യോഗിക കണക്കനുസരിച്ച് 2007 നും 2016നും ഇടയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 80 ശതമാനത്തിേലറെ വർധനവ് കാണിക്കുന്നു. 2016ൽ മാത്രം 40,000ത്തോളം ബലാത്സംഗങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2012ൽ രാജ്യത്തെ നടുക്കി തലസ്ഥാനത്ത് നടന്ന ബലാത്സംഗത്തെ തുടർന്ന് നിരവധി പ്രതിഷേധങ്ങളും ബോധവത്കരണ-നിയമ പ്രവർത്തനങ്ങളും സജീവമായി നിൽക്കെയാണ് ഇത്.
ഡൽഹിയിൽ മാത്രം ഒാരോ മണിക്കൂറിലും സ്ത്രീകൾക്കെതിെര 40 കുറ്റകൃത്യങ്ങളാണ് അരങ്ങേറുന്നതെന്ന് ഒൗദ്യോഗിക കണക്കുകൾ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള വർധനവല്ല ഇതെന്നും സ്ത്രീകൾ റിപ്പോർട്ട് ചെയ്യുന്ന എണ്ണത്തിലുള്ള വർധനയാണെന്നുമാണ് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമയുടെ വാദം. എന്നാൽ, സ്കൂളിലും സ്ഥാപനങ്ങളിലും വീടുകൾക്കകത്തും പുറത്തും സ്ത്രീകളും കുട്ടികളും ലൈംഗികാതിക്രമത്തിനിരയാവുന്ന സംഭവങ്ങൾ രാജ്യത്തെ പ്രേദശിക മാധ്യമങ്ങൾ ദിനേന റിേപ്പാർട്ട് ചെയ്യുന്നത് ഇൗ വാദത്തെ ഖണ്ഡിക്കുന്നുണ്ട്. 2016ൽ രാജ്യത്താകമാനം തൊഴിലിടങ്ങളിൽ 539 ലൈംഗികാതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്.
2006ൽനിന്നും 170 ശതമാനം വർധനവാണ് ഇതെന്ന് ബന്ധപ്പെട്ട സർേവ വ്യക്തമാക്കുന്നു. ഇൗ കണക്കുകൾ പോലും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് സന്നദ്ധപ്രവർത്തകർ പറയുന്നത്. 2017ൽ ഇന്ത്യയിലെ നാഷനൽ ബാർ അസോസിയേഷൻ നടത്തിയ സർേവയിലെ കണ്ടെത്തൽ അനുസരിച്ച് 70 ശതമാനം ലൈംഗികാതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്നുവെന്നാണ്. സ്ഥിതി ഗുരുതരമാണെന്നാണ് ഇന്ത്യയിലെ യു.എൻ വനിത വിഭാഗം ഉപ മേധാവി നിഷ സത്യം ഇേതക്കുറിച്ച് പറയുന്നത്. ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളും കടുത്ത ചൂഷണത്തിനും അതിക്രമത്തിനും ഇരയാവുന്നതായും സർേവകളിലൂടെ വെളിപ്പെടുന്നു. എന്നാൽ, ഇന്ത്യയിലെ വനിത ശിശുക്ഷേമ വികസന മന്ത്രാലയം സർേവ ഫലത്തോട് പ്രതികരിക്കാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.