ഇന്ത്യ ഏറ്റവും മതേതരം; ആരുടെയും ഉപദേശം വേണ്ട -ഉപരാഷ്ട്രപതി
text_fieldsഹൈദരാബാദ്: ഭരണഘടനയിലൂടെ മതസ്വാതന്ത്ര്യം മൗലികാവകാശമായി നൽകുന്ന ഇന്ത്യ ലോകത്തെ ഏറ്റവും മതേതരമായ രാജ്യമാണ െന്നും ഇക്കാര്യത്തിൽ മറ്റുള്ളവരിൽനിന്ന് ഒരു പാഠവും ഇന്ത്യക്ക് ആവശ്യമില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നാ യിഡു. സംസ്കാരം ഒരു ജീവിതശൈലിയാണെന്നും മതമെന്നത് ആരാധനശൈലിയാണെന്നും പറഞ്ഞ ഉപരാഷ്ട്രപതി, അടിസ്ഥാനപരമായി സഹിഷ്ണുതയുള്ള നാഗരികതയുടെ അടിത്തറയിൽ നിർമിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നും അഭിപ്രായപ്പെട്ടു.
ഹൈദരാബാദിലെ മുഫാഖം ജാ എൻജിനീയറിങ് കോളജ് ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ്, ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന അമേരിക്കൻ കമീഷൻ റിപ്പോർട്ടിനെ നായിഡു വിമർശിച്ചത്. ‘‘ആരിൽനിന്നും ഒരു ഒരു ഉപദേശവും ഇന്ത്യക്ക് വേണ്ടതില്ല. ഞങ്ങൾക്ക് സാരോപദേശം തരുന്ന ചില രാജ്യങ്ങൾ, അവരുടെ നാട്ടിൽ എന്താണ് നടക്കുന്നതെന്ന് മറക്കുകയാണ്’’ -യു.എസിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.
ആൾക്കൂട്ട കൊലപാതകങ്ങൾ സൂചിപ്പിച്ച്, 135 കോടി ജനങ്ങളുള്ള രാജ്യത്ത് ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാമെന്നും നായിഡു ചൂണ്ടിക്കാട്ടി. ബി.ജെ.പി സർക്കാറിെൻറ മുദ്രാവാക്യമായ, ‘സബ്കാ സാത്, സബ്കാ വികാസ്’ എന്നത് ഭാരതീയ നാഗരികതയുടെ അടിസ്ഥാനമാണെന്നും ഉപരാഷ്ട്രപതി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.