ഇന്ത്യയുടെ വികസനത്തിന് ധീരമായ തീരുമാനങ്ങൾ ആവശ്യം– ജെയ്റ്റ്ലി
text_fieldsഗാന്ധിനഗർ: ഇന്ത്യയുടെ വികസനത്തിനായി ധീരമായ തീരുമാനങ്ങൾ ആവശ്യമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വൈബ്രൻറ് ഗുജറാത്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിൻവലിക്കൽ തീരുമാനത്തെ ചരിത്രപരമായ തീരുമാനമെന്നാണ് ജെയ്റ്റ്ലി വിശേഷിപ്പിച്ചത്. നോട്ട് പിൻവലിക്കൽ നമ്മുടെ ഇപ്പോഴത്തെ ജീവതത്തെ മാത്രമല്ല ഭാവി ജീവിതത്തെയും ഗുണകരമായി ബാധിക്കും. നല്ല തീരുമാനങ്ങൾ നടപ്പിലാക്കുേമ്പാൾ ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഉൽപ്പന്ന സേവന നികുതിയുമായി ബന്ധപ്പെട്ട പ്രധാന തർക്കങ്ങൾ പരിഹരിച്ച് കഴിഞ്ഞു. ഇനി ചില പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ട്. അത് വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നോട്ട് പിൻവലിക്കൽ തീരുമാനവും ഉൽപ്പന്ന സേവന നികുതിയും ഇൗ വർഷം രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് കരുത്ത് പകരുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
നവംബർ എട്ടാം തിയതിയാണ് 500, 1000 രൂപയുടെ നോട്ടുകൾ സർക്കാർ പിൻവലിച്ചത്. കള്ളപണവും കളളനോട്ടും തടയുന്നതിന് വേണ്ടിയായിരുന്നു സർക്കാർ നടപടി. എന്നാൽ നടപടി മൂലം രാജ്യത്ത് വൻതോതിൽ കറൻസി ക്ഷാമമുണ്ടാവുകയും അത് വൻ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.