ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായി തുടരില്ല -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇപ്പോൾ പാകിസ്താനെപ്പോലെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നുമുള്ള സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഡെമോക്രസി റിപ്പോർട്ട് പങ്കുവെച്ചാണ് രാഹുലിന്‍റെ പ്രതികരണം.
മോദി സർക്കാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യദ്രോഹം, മാനനഷ്ടം, ഭീകരവാദം എന്നിവ സംബന്ധിച്ച നിയമങ്ങൾ വിമർശകരെ നിശബ്ദരാക്കാൻ ഉപയോഗിക്കുന്നു. ഉദാഹരണമായി ബി.ജെ.പി സർക്കാർ ഇതുവരെ 7000 ത്തോളം പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതിൽ ഭൂരിഭാഗവും ഭരണകൂടത്തെ വിമർശിക്കുന്നവർക്കെതിരെയാണെന്നും റിേപ്പാർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാനും രാജ്യദ്രോഹക്കുറ്റം ഉപയോഗപ്പെടുത്തുന്നു. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുകയും മതേതരത്വത്തിൽ അധിഷ്ഠിതമായ ഭരണഘടനക്ക് വിരുദ്ധമാകുകയും ചെയ്യുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും 2014ൽ നേരന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഇന്ത്യയിൽ ഇല്ലാതായെന്ന യു.എസ് എൻ.ജി.ഒയുടെ റിപ്പോർട്ടിന് പിന്നാലെയാണ് സ്വീഡിഷ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.