ഇന്ത്യ ജനിച്ചത് 1947ൽ അല്ല, അടിയന്തരാവസ്ഥക്കാലത്ത് ഞാൻ അണ്ടർഗ്രൗണ്ടിലായിരുന്നു -മോദി
text_fieldsഇന്ത്യ ജനിച്ചത് 1947ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ വീട്ടിൽ മുതിർന്ന സിഖ് നേതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മോദി. "ഈ രാജ്യം 1947ൽ ജനിച്ചിട്ടില്ല. നമ്മളുടെ ഗുരുക്കന്മാർ എത്രയധികം കടന്നുപോയി. അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങൾ വളരെയധികം അടിച്ചമർത്തലുകൾ അനുഭവിച്ചു. ആ സമയത്ത് ഞാൻ അണ്ടർഗ്രൗണ്ടിലായിരുന്നു' -മോദി യോഗത്തിൽ പറഞ്ഞു.
1947ലെ വിഭജന സമയത്ത് സിഖ് ദേവാലയമായ കർതാർപൂർ സാഹിബ് ഇന്ത്യയിൽ നിലനിർത്താൻ ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
"ആറ് കിലോമീറ്റർ അകലെയുള്ള കർതാർപൂർ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അവർക്ക് ധാരണയിലെത്താൻ കഴിഞ്ഞില്ല. ഞാൻ നയതന്ത്ര ചാനലിലൂടെ ചർച്ച ആരംഭിച്ചു. പഞ്ചാബിൽ തങ്ങുമ്പോൾ ഞാൻ ബൈനോക്കുലർ ഉപയോഗിച്ച് കർതാർപൂർ സാഹിബിനെ നോക്കുമായിരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു എന്തെങ്കിലും ചെയ്യണം'' -പ്രധാനമന്ത്രി മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.