Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോകത്ത്​ ഇന്ധനത്തിന്​...

ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ

text_fields
bookmark_border
ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ
cancel

ന്യൂഡൽഹി: ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ  ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. തീരുവ ഇനത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഏറ്റവും ഉയർന്ന വർധനവാണിതെന്ന്​ ബിസിനസ്​ ടുഡെ റിപ്പോർട്ട്​ ചെയ്​തു​.പമ്പിൽ നിന്നും ഒരാൾ ഇന്ധനം നിറക്കു​​േമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ്​ പോകുന്നത്​. ഡൽഹിയിൽ പെട്രോളിന്​ 71.26 രൂപയാണ്​ ചില്ലറ വിൽപന വില. ഇതിൽ 49.42 രൂപയും നികുതിയാണ്​. ഡീസലിൻെറ 69.39 രൂപ വിലയിൽ 48.09ഉം നികുതി തന്നെ. 

വികസിത രാജ്യങ്ങളായ ​ഫ്രാൻസിലും ജർമനിയിലും 63 ശതമാനം വീതവും  ഇറ്റലിയിൽ  64 ശതമാനവും  ബ്രിട്ടനിൽ 62 ശതമാനവും സ്​പെയിനിൽ  53 ശതമാനവും ജപ്പാനിൽ 47 ശതമാനവും കാനഡയിൽ 33ശതമാനവുമാണ്​ ഇന്ധനത്തിന്​ നികുതി ഈടാക്കുന്നത്​.  എന്നാൽ അമേരിക്കയിലിത്​ 19 ശതമാനം മാത്രമാണ്​. കഴിഞ്ഞ വർഷം വരെ ഇന്ധനവിലയുടെ 50 ശതമാനം മാത്രമായിരുന്നു ഇന്ത്യയിൽ നികുതി നൽകേണ്ടിയിരുന്നത്​. 

കഴിഞ്ഞ ദിവസം റോഡ്‌ ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയാണ്​ വര്‍ധിപ്പിച്ചത്. പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. കോവിഡ്​ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്​ടം മറികടക്കാൻ ഡൽഹിയും വാറ്റ്​ ഇനത്തിൽ  ഇന്ധന നികുതി വർധിപ്പിച്ചിരുന്നു. ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചതിന്​ പിന്നലെയാണ്​ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ അതേ ദിവസം നികുതി വർധിപ്പിച്ചത്​. ബുധനാഴ്​ച മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിൻെറ നടപടി. തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോളിൻെറയും ഡിസലിൻെറയും നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല. 

ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നതിന്​ ശേഷം ഇതുവരെ 12 പ്രാവശ്യമാണ്​ ഇന്ധന തീരുവ വർധിപ്പിച്ചത്​. രണ്ട്​ തവണ മാത്രമാണ്​ തീരുവയിൽ കുറവ്​ വരുത്തിയത്​. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന്​ മുമ്പ്​ ​ 9.20 രൂപയായിരുന്നു ലിറ്റർ ​പെട്രോൾ തീരുവ. അതിപ്പോൾ 32.98 ആയി ഉയർന്നു. ഡീസലിന്​ 3.46 രൂപ ഈടാക്കിയിരുന്നത്​ ഇപ്പോൾ 31.83 ആക്കി കൂട്ടി. മൂല്യവർധിത നികുതി പെട്രോളിന്​ 20 ശതമാനത്തിൽ നിന്നും 30 ലേക്കും ഡീസലി​േൻറത്​ 12.5 ശതമാനത്തിൽ നിന്നും 30 ശതമാനത്തിലേക്കുമാണ്​ കുത്തനെ കൂട്ടിയത്​. 

ബാരലിന്​ 65.5 ഡോളർ വിലയുണ്ടായിരുന്ന ക്രൂഡ്​ഓയിൽ വില തിങ്കളാഴ്​ച 64 ശതമാനം ഇടിഞ്ഞ്​ 23.38 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ മാസമാണ്​ എക്കാലത്തെയും താഴ്​ന്ന വിലയായ 19.9 ഡോളറിലെത്തിയത്​. ഇക്കാലയളവിലും വിലയിടിവിൻെറ ഗുണം സാധരണക്കാർക്ക്​ ലഭിച്ചില്ല. മാർച്ച്​ 26ന്​ കേന്ദ്രം ഡീസലിൻെറ തീരുവ ലിറ്ററിന്​ മുന്ന്​ രൂപ വെച്ച്​ വർധിപ്പിച്ചിരുന്നു. 

കോവിഡ്​ വ്യാപനം തടയുന്നതിൻെറ ഭാഗമായി രാജ്യം പൂർണമായി അടച്ചിട്ടതോടെ വരുമാനം നിലച്ചതാണ്​ സർക്കാറിനെ ഇത്തരമൊരു നടപടിക്ക്​ പ്രേരിപ്പിച്ചത്​. അങ്ങനെയാണെങ്കിലും ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ ഇന്ധനത്തിനുള്ള ആവശ്യഗത ഗണ്യമായി കുറഞ്ഞതിനാൽ പ്രതീക്ഷിച്ച നേട്ടം സർക്കാറിന്​ ലഭിക്കി​ല്ലെന്നും സൂചനയുണ്ട്​. ഏപ്രിൽ മാസം ഇന്ധന ഉപഭോഗത്തിൽ 70 ശതമാനമാണ്​ ഇടിവ്​ രേഖപ്പെടുത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselmodi governmentcentral governmentprice hikedexcise dutyIndia Newshighest tax in worldfuel taxation
News Summary - India now has highest taxes on petrol and diesel in the world- india
Next Story