ഇന്ത്യക്കാർക്കായി അഹിംസ മാംസം തയാർ-മനേക ഗാന്ധി
text_fieldsഹൈദരാബാദ്: മൃഗങ്ങളുടെ മൂല കോശങ്ങളിൽ നിന്നും ശുദ്ധമായ മാംസം നിർമിക്കുന്ന വിദ്യ വിജയകരമായി പരീക്ഷിച്ചെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി. ലാബുകളിൽ ഇത്തരത്തിലുള്ള മാംസം ഉൽപാദിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഭക്ഷ്യ സാേങ്കതിക വിപ്ലവത്തിെൻറ ഭാവി’ എന്ന ഉച്ചകോടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവര സാേങ്കതിക വിദ്യയും വൈദ്യുതിയും പോലെ തരംഗമാവാൻ പോകുന്നതാണ് പുതിയ അഹിംസ മാംസമെന്നും മേനകാ ഗാന്ധി പറഞ്ഞു. ഇത്തരത്തിൽ രാജ്യത്ത് അഹിംസ മാംസം വിതരണം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു സ്വകാര്യ സർവേയിൽ 66 ശതമാനത്തോളം പേർ ലാബിൽ നിർമിക്കപ്പെട്ട അഹിംസ മാംസം കഴിക്കാൻ തയ്യാറാണെന്ന് കണ്ടെത്തിയതായും വലിയ െഎ.ടി കമ്പനികൾ ഇത്തരത്തിലുള്ള ശുദ്ധ മാംസ ടെക്നോളജിയിൽ പണം മുടക്കാൻ തയാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർവേയിൽ പെങ്കടുത്ത 46 ശതമാനം പേർ ശുദ്ധ മാംസം സ്ഥിരമായി വാങ്ങാൻ തയാറായപ്പോൾ, സാധാരണ മാംസത്തെ ഒഴിവാക്കി അഹിംസ മാംസം നിലവിൽ വരുത്തണമെന്നാണ് 53 ശതമാനം പേരുടെ അഭിപ്രായമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ രാജ്യത്ത് അഹിംസ മാംസം മാത്രം വിൽക്കാനുള്ള നടപടികളാണ് ഇനി ആവശ്യമെന്നും മേനകാ ഗാന്ധി വ്യക്തമാക്കി.
രാജ്യമൊട്ടാകെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശുദ്ധ മാംസം വിൽക്കാനുള്ള സാേങ്കതിക വിദ്യ എത്രയും പെട്ടന്ന് നിർമിക്കാൻ സി.സി.എം.ബിയോട് മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.