ഇന്ത്യ-ഒമാൻ സംയുക്ത സമിതി യോഗം നാളെ ന്യൂഡൽഹിയിൽ
text_fieldsമസ്കത്ത്: ഇന്ത്യ-ഒമാൻ സംയുക്ത സമിതിയുടെ പത്താമത് യോഗം വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് അൽ യൂസുഫാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സ്‌പെഷൽ ഇക്കണോമിക് സോൺ ആൻഡ് ഫ്രീ സോണുകൾക്കായുള്ള പബ്ലിക് അതോറിറ്റി, ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, നിർമാണം, ഉൽപാദനം, റീട്ടെയിൽ, ഓട്ടോമോട്ടീവ്, റിന്യൂവബിൾ എനർജി, ഫാർമസ്യൂട്ടിക്കൽ, ടൂറിസം മേഖലകളിൽ നിന്നുള്ള പ്രതിനിധികളും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
സന്ദർശന വേളയിൽ ഇന്ത്യൻ സർക്കാറിലെയും സ്വകാര്യമേഖലയിലെയും നിരവധി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ റിദ ബിൻ ജുമ അൽ സാലിഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.