Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദു ദേശീയത...

ഹിന്ദു ദേശീയത ബ്രിട്ടനിലെ പുതിയ തീവ്രവാദ ഭീഷണിയെന്ന റിപ്പോർട്ടിനെതിരെ ഇന്ത്യ

text_fields
bookmark_border
hindu nationalism
cancel

ന്യൂഡൽഹി: ഹിന്ദു ദേശീയത ബ്രിട്ടനിലെ പുതിയ തീവ്രവാദ ഭീഷണിയാണെന്ന റിപ്പോർട്ടിനെതിരെ ഇന്ത്യ. തീവ്രവാദ, വിഘടനവാദ ഭീഷണിയുടെ പ്രകൃത​മെന്താണെന്ന് അറിയാമെന്നും ഹിന്ദു ദേശീയതയെ അതുമായി തെറ്റായി സമീകരിച്ചതാണെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ബ്രിട്ടനിൽ വളർന്നുവരുന്ന ഒമ്പത് ഭീഷണികളിലൊന്നായി സർക്കാർ ഹിന്ദു ദേശീയതയെ കാണുന്നുവെന്ന ആഭ്യന്തര വകുപ്പ് റിപ്പോർട്ട് ‘ഗാർഡിയൻ’ പത്രം ചോർത്തി പുറത്തുവിടുകയായിരുന്നു. ഹിന്ദു ദേശീയത ഒരു തീവ്രവാദ ആശയമാണെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇന്ത്യയുടെ പ്രതികരണം.

അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റത്തിന് തടയിടാൻ ഇന്ത്യ യു​.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വിദേശകാര്യ വക്താവ് ആവർത്തിച്ചു. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കും മുമ്പ് അവർ ഇന്ത്യക്കാർ തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരു​ത്തും. അതോടൊപ്പം ഇന്ത്യക്കാരുടെ നിയമപരമായ കുടിയേറ്റത്തിന് അവസരങ്ങളുണ്ടാക്കാൻ ശ്രമിക്കുമെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BritainHindu nationalismIndiaterrorist threat
News Summary - India opposes reports that Hindu nationalism is a new terrorist threat in Britain
Next Story