കോവിഡ് പിടിമുറുക്കുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
text_fieldsന്യൂഡൽഹി: 24 മണിക്കൂറിനിടെ 9971 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 287 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷത്തിനടുത്തെത്തി. 2,46,622 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 9,887 േപർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 294 പേർ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 6,642 ആയി ഉയർന്നു.
കോവിഡ് രോഗികളിൽ ഇറ്റലിയെയും സ്പെയിനിനെയും കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യ മറികടന്നു. ഇതോടെ രോഗബാധിതരുെട എണ്ണത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. യു.എസ്, ബ്രസീൽ, റഷ്യ, യു.കെ എന്നിവിടങ്ങളിലാണ് ഇന്ത്യയേക്കാൾ കൂടുതൽ കോവിഡ് രോഗികളുള്ളത്.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവും കൂടുതൽ പിടിമുറുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും മരണം റിപ്പോർട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രക്ക് പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനങ്ങൾ ഡൽഹിയും തമിഴ്നാടുമാണ്. മരണനിരക്കിൽ ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്.
മഹാരാഷ്ട്രയിൽ ശനിയാഴ്ച 2739 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 120 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 82,968 ആയി. തമിഴ്നാട്ടിൽ ശനിയാഴ്ച 1,458 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1320 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 27,654 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.