'ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കണം'; ബിജെ.പിയോട് മഹാരാഷ്ട്ര മന്ത്രി
text_fieldsമുംബൈ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങൾ ലയിപ്പിച്ച് ഒരു രാജ്യം സൃഷ്ടിച്ചാൽ ബി.ജെ.പിയുടെ നീക്കത്തെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബി.ജെ.പി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കണമെന്ന് തീർച്ചയായും ആഗ്രഹിക്കുന്നു. ബെർലിൻ മതിൽ തകർക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്താനും ബംഗ്ലാദേശിനും ഒരുമിച്ചു ചേരാൻ കഴിയില്ല?. മൂന്ന് രാജ്യങ്ങളെയും ലയിപ്പിച്ച് ഒറ്റ രാജ്യമാക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അതിനെ തീർച്ചയായും സ്വാഗതം ചെയ്യും' -മാലിക് എ.എൻ.ഐയോട് പറഞ്ഞു.
ബ്രിഹാൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേന, കോൺഗ്രസ് എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഗാഡി സർക്കാറിനൊപ്പം എൻ.സി.പി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മാലിക് പറഞ്ഞു. ബി.എം.സി തെരഞ്ഞെടുപ്പിന് 15 മാസം മാത്രമാണ് ഇനിയുള്ളത്. ഓരോ പാർട്ടിയും അവരവരുടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നു. ഞങ്ങളും പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. മൂന്നുപാർട്ടികളും ഒരുമിച്ച് ചേർന്ന് മത്സരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും മാലിക് പറഞ്ഞു.
അവിഭക്ത ഇന്ത്യയിലാണ് വിശ്വസിക്കുന്നതെന്നും ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നും കഴിഞ്ഞദിവസം ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. മുംബൈയിൽ മധുരപലഹാരക്കടയുടെ േപരിൽനിന്ന് കറാച്ചി ഒഴിവാക്കണമെന്ന് ശിവസേന പ്രവർത്തകർ ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.