ആകാശം അശാന്തം
text_fields
ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിനുശേഷം ഇതാദ്യമായി ഇന്ത്യ-പാകിസ്താൻ സംഘർഷം യുദ്ധസ മാനമായ പിരിമുറുക്കത്തിൽ. ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് അതിർത്തി മേഖലയിൽ ഇന്ത് യയുടെയും പാകിസ്താെൻറയും ആകാശയുദ്ധം. ബുധനാഴ്ച ഇന്ത്യയും പാകിസ്താനും ഒാരോ വിമാ നം വെടിവെച്ചു വീഴ്ത്തി. പാകിസ്താെൻറ അതിർത്തിയിൽ ചെന്നുവീണ ഇന്ത്യൻ വ്യോമസേന വിമാനത്തിെൻറ പൈലറ്റ് അവരുടെ കസ്റ്റഡിയിൽ. ചെറുത്തുനിൽപ് ദൗത്യത്തിനിടയിൽ ശ്രീനഗറിനടുത്ത ബദ്ഗാമിൽ ഇന്ത്യയുടെ സൈനിക ഹെലികോപ്ടർ തകർന്നുവീണ് ആറു സൈനികർ ഉൾപെടെ ഏഴുപേർ മരിച്ചു.
ചൊവ്വാഴ്ച പുലർച്ച അതിർത്തി നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ മിറാഷ് പോർവിമാനങ്ങൾ ബാലാകോട്ട് ഭീകരകേന്ദ്രം തകർത്തതിനു പിന്നാലെ, പ്രകോപനപരമായി പാക് വ്യോമസേന അതിർത്തികടന്ന് എത്തിയതാണ് ആകാശയുദ്ധത്തിലേക്ക് നയിച്ചത്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അതിർത്തി കടന്ന പാക് പോർവിമാനങ്ങളെ ഇന്ത്യൻ വ്യോമസേന തുരത്തി. പറന്നെത്തിയ പാക് യുദ്ധവിമാനത്തെ ഇന്ത്യയുടെ മിഗ്-21 വിമാനം തകർത്തു. അത് പാക് ഭൂപ്രദേശത്ത് വീണത് ഇന്ത്യൻ കരസേനാംഗങ്ങൾ കണ്ടതായി സർക്കാർ വിശദീകരിച്ചു. അമേരിക്കയിൽനിന്ന് സമ്പാദിച്ച നൂതന എഫ്-16 വിമാനമാണ് പാകിസ്താന് നഷ്ടപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം.
പാകിസ്താൻ പോർവിമാനം നടത്തിയ വെടിവെപ്പിൽ ഇന്ത്യയുടെ മിഗ്-21 ബൈസൺ വിമാനം തകർന്നു. അത് പാകിസ്താനിലാണ് ചെന്നു വീണത്. ചെന്നൈ സ്വദേശിയായ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തകർന്ന വിമാനത്തിൽനിന്ന് രക്ഷപ്പെട്ടുവെങ്കിലും ജനങ്ങൾ പിടികൂടി സൈന്യത്തിന് കൈമാറി. വർധമാൻ പിടിയിലായതിെൻറയും കത്തിയ മിഗ് വിമാനത്തിെൻറയും ചിത്രങ്ങൾ പാകിസ്താൻ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ വീഴ്ത്തിയെന്നാണ് പാക് അവകാശവാദം. എന്നാൽ, ഇന്ത്യ അത് അംഗീകരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ ജമ്മു-കശ്മീർ അതിർത്തി പ്രദേശത്ത് നടന്ന വ്യോമാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഡൽഹിക്ക് വടക്കോട്ട് ഒമ്പതു വിമാനത്താവളങ്ങൾ മുൻകരുതലായി മണിക്കൂറുകൾ അടച്ചിട്ടു. വ്യോമമേഖല ഉപരോധിച്ചു. വൈകീട്ടാണ് തുറക്കാൻ അനുവദിച്ചത്. പാകിസ്താനും വ്യോമമേഖലയിൽ സിവിൽ വിമാന സർവിസ് നിർത്തിവെച്ചു. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവിസുകളും വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.