ആണവ കേന്ദ്രങ്ങളുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്താനും
text_fieldsഇസ്ലാമാബാദ്: തങ്ങളുടെ ആണവ കേന്ദ്രങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും. ഇരുരാജ്യങ്ങൾക്കുമിടയിൽ ആണവ അക്രമം തടയുന്നതിെൻറ ഭാഗമായുള്ള ഉടമ്പടിയുടെ ഭാഗമായാണ് പട്ടിക കൈമാറ്റം.
പാകിസ്താനിലെ ആണവ കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക ഇന്ത്യൻ ഹൈക്കമ്മീഷെൻറ പ്രതിനിധിക്ക് വെള്ളിയാഴ്ച പാക് വിദേശകാര്യ മന്ത്രാലയം കൈമാറി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ആണവ സ്ഥാപനങ്ങളുടെ പട്ടിക പാക് ഹൈ കമീഷണർ പ്രതിനിധിക്കും കൈമാറി. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
1988 ഡിസംബർ 31നാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ആണവായുധ അക്രമ നിരോധന ഉടമ്പടി ഉണ്ടാകുന്നത്. 1992 ജനുവരി ഒന്നു മുതൽ വിവരകൈമാറ്റം കൃത്യമായി ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.