Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ നയതന്ത്ര...

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പാകിസ്​താൻ പുറത്താക്കി

text_fields
bookmark_border
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പാകിസ്​താൻ പുറത്താക്കി
cancel

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിനും ഉറി ഭീകരാക്രമണത്തിനും പിന്നാലെ മൂര്‍ച്ഛിച്ച ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര യുദ്ധം വഴിത്തിരിവില്‍.   പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിങ്ങിനെ പാകിസ്​താൻ പുറത്താക്കി. 48 മണിക്കൂറിനകം രാജ്യം വിടാനും പാകിസ്​താൻ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവലയെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ഇക്കാര്യം അറിയിച്ചത്​.

സുര്‍ജിത് സിങ് അസ്വീകാര്യനായ വ്യക്തിയാണെന്ന പാക് സര്‍ക്കാറിന്‍െറ തീരുമാനം ഐസാസ് ചൗധരി  അറിയിച്ചു. സുര്‍ജിത്തി​​െൻറ പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ നയതന്ത്ര ജോലിയുടെ പരിധികള്‍ ലംഘിക്കുന്നതാണെന്നും വിയന കണ്‍വെന്‍ഷ​​െൻറ  ലംഘനമാണെന്നും  ചൂണ്ടിക്കാണിച്ച പാക് അധികാരികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഈ മാസം 29നകം രാജ്യം വിടാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താനും ഇന്ത്യന്‍ ഹൈകമീഷനോട് ആവശ്യപ്പെട്ടു.

 അതിർത്തിയിലെ സൈനിക വിന്യാസം അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ഡല്‍ഹി പാക് ഹൈകമീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന്​ മറുപടിയായാണ്​ പാകിസ്താന്‍ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയത്​. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ ചാരനായി രണ്ടര വര്‍ഷത്തോളം ഹൈകമീഷനില്‍ പ്രവര്‍ത്തിച്ച മെഹ്മൂദ് അഖ്തറിനെയാണ്​ ഇന്ത്യ പുറത്താക്കിയത്​.  ഇയാളോട് 48 മണിക്കൂറിനകം രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു.  ഇയാള്‍ക്ക് വിവരം കൈമാറിയ മൂന്ന് രാജസ്ഥാന്‍ സ്വദേശികളും അറസ്റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian high commission
News Summary - India, Pakistan expel high commission officials
Next Story