സംഘർഷം കുറക്കാൻ ഇന്ത്യ–പാക് സുരക്ഷാ ഉപദേഷ്ടാക്കൾ ധാരണയായിരുന്നു –സർതാജ് അസീസ്
text_fieldsന്യൂഡൽഹി: നിയന്ത്രണ രേഖയിലെ സംഘർഷം കുറക്കാൻ ഇന്ത്യയുടെയും പാകിസ്താെൻറയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ഫോണിൽ സംസാരിച്ചിരുന്നതായി പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. സംഘർഷം കുറക്കാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് നാസിർഖാൻ ജാൻജ്വയും തമ്മിൽ ധാരണയായിരുന്നെന്നും സർതാജ് അസീസ് പറഞ്ഞു.
സംഘർഷം കുറക്കാനാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ കശ്മീർ പ്രശ്നത്തിൽ നിന്ന് ലോകത്തിെൻറ ശ്രദ്ധ തിരിക്കാൻ ഇന്ത്യയാണ് നിയന്ത്രണരേഖയിൽ സംഘർഷം വർധിപ്പിക്കുന്നതെന്നും സർതാജ് അസീസ് ആരോപിച്ചു. ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തിയെന്ന് ഇന്ത്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത് പൊതുജനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണെന്നും സർതാജ് അസീസ് ആരോപിച്ചു.
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് ശേഷം നിയന്ത്രണ രേഖയിൽ ഉടലെടുത്ത സംഘർഷ അന്തരീക്ഷം കുറക്കാനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ഫോണിൽ സംസാരിച്ചതെന്ന് ജിയോ ടിവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഉറി സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാക് ഭീകരകേന്ദ്രങ്ങളിൽ മിന്നൽ ആക്രമണം നടത്തിയത്.
Sartaj Aziz says NSAs of #Pakistan and India have agreed to reduce tensions on LoC, ANI quotes Pakistan media#SurgicalStrike
— Hindustan Times (@htTweets) October 3, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.