ഇന്ത്യ-പാക് സംഘർഷം അഫ്ഗാനെ ബാധിച്ചു –കർസായി
text_fields
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ബന്ധത്തിലെ നിർഭാഗ്യ സ്ഥിതി അഫ്ഗാനിസ്താനെ വല്ലാ തെ ബാധിച്ചുവെന്ന് മുൻ പ്രസിഡൻറ് ഹാമിദ് കർസായി. രണ്ട് അയൽക്കാരുമായും സന്തുലന സ മീപനം നിലനിർത്താൻ ഏറെ പ്രയാസപ്പെടുന്നതായി ഡൽഹിയിൽ നടന്ന റയ്സിന ഡയലോഗിൽ അദ ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, മുൻഭരണകർത്താക്കൾ തുടങ്ങി 200ഓളം പേർ പങ്കെടുത്ത വേദിയായിരുന്നു ഇത്. പാകിസ്താനോട് തങ്ങൾക്ക് കടപ്പാടും ഒപ്പം നീരസവും ഉണ്ടെന്ന് കർസായി പറഞ്ഞു. സോവിയറ്റ് അധിനിവേശക്കാലത്ത് രണ്ടു കൈയും നീട്ടി സ്വീകരിച്ചവരാണ് പാകിസ്താൻകാർ. എന്നാൽ, അഫ്ഗാനിൽ പാക് ഇടപെടലുകൾ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പാകിസ്താനേക്കാൾ വലിയ സുഹൃത്താണ് ഇന്ത്യ. അഫ്ഗാെൻറ പുനർനിർമാണത്തിൽ വലിയ സംഭാവന ഇന്ത്യ നൽകുന്നുണ്ട്. അഫ്ഗാനിലെ സമാധാന പ്രക്രിയ വിജയിക്കണമെന്നും കർസായി പറഞ്ഞു.
സമ്മേളനത്തിൽ ഇന്ത്യയുടെ സൈനിക മേധാവി ബിപിൻ റാവത്തും സംസാരിച്ചു. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം നടപടി എടുക്കണമെന്നും കർക്കശ സമീപനം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരായ സഖ്യങ്ങളിൽനിന്ന് ഇത്തരം രാജ്യങ്ങളെ പുറത്താക്കണം. നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തണം. ഭീകരതക്കെതിരായ പോരാട്ടം അവസാനിക്കുമെന്ന് കരുതുന്നത് തെറ്റാണ്. താലിബാനുമായുള്ള സമാധാന ചർച്ചകളെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, എല്ലാ വിഭാഗങ്ങളുമായും സമാധാന ചർച്ച നടക്കണമെന്നും എന്നാൽ, ആയുധം താഴെവെക്കാൻ അവർ തയാറാകണമെന്നും റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.