ഏത് ആക്രമണത്തിനും തിരിച്ചടി; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ വെടിയുതിർക്കുകയും നുഴഞ്ഞുകയറ്റത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന പാക് നടപടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ. കരസേനയുടെ സൈനിക ദൗത്യ ഡയറക്ടർ ജനറൽ (ഡി.ജി.എം.ഒ) െലഫ്. ജനറൽ എ.കെ. ഭട്ടാണ് പാക് സേനാ ഡി.ജി.എം.ഒ മേജർ ജനറൽ സഹീർ ഷംഷാദ് മിർസയോട് ഫോണിലൂടെ ഇക്കാര്യം അറിയിച്ചത്. അതിർത്തിയിൽ പാകിസ്താൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളെപ്പറ്റി പാക് മേജറെ ധരിപ്പിച്ചതായും പാകിസ്താൻ ആവശ്യപ്പെട്ടിട്ടാണ് ഫോൺ സംഭാഷണം നടത്തിയതെന്നും സേനാവക്താവ് അറിയിച്ചു. ഇന്ത്യ സിവിലിയന്മാരെ വധിക്കുന്നുവെന്ന മേജർ ഷംഷാദിെൻറ ആരോപണം െലഫ്റ്റനൻറ് ജനറൽ ഭട്ട് തള്ളി.ഇന്ത്യൻ സേന പ്രഫഷനലാണെന്നും ഒരു സാഹചര്യത്തിലും സിവിലിയന്മാർക്കുനേരെ ആക്രമണം നടത്താറില്ലെന്നും പാക് സേനാമേധാവിയെ അദ്ദേഹം അറിയിച്ചതായും സൈനിക വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.