മാതൃത്വ ആനുകൂല്യപദ്ധതിക്ക് അംഗീകാരം കടിഞ്ഞൂൽപ്രസവത്തിന് ഉപാധിവിധേയമായി 6000 രൂപ
text_fieldsന്യൂഡൽഹി: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രസവാനുകൂല്യമായി 6000 രൂപ വീതം നൽകുന്ന പദ്ധതിക്ക് ജനുവരി ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ അംഗീകാരം. കടിഞ്ഞൂൽപ്രസവത്തിനുമാത്രമാണ് ആനുകൂല്യം ലഭിക്കുക. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരികൾക്കും പൊതുമേഖലസ്ഥാപനങ്ങളിലുള്ളവർക്കും സമാനമായ ആനുകൂല്യം പറ്റുന്നവർക്കും ഇൗ പദ്ധതിപ്രകാരമുള്ള ആനുകൂല്യം കിട്ടില്ല.
ആകെ തുകയിൽ 5000 രൂപ വനിത-ശിശുക്ഷേമ മന്ത്രാലയം മൂന്നുതവണകളായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന് മന്ത്രി പിയൂഷ് ഗോയൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗർഭകാലത്തെ രജിസ്ട്രേഷനുപിന്നാലെയാണ് ആദ്യഗഡുവായി 1000 രൂപ നൽകുക. ആറുമാസത്തിനുശേഷം 2000 രൂപകൂടി ലഭിക്കും. മൂന്നാംഗഡുവായ 2000 കുഞ്ഞിെൻറ ജനന രജിസ്ട്രേഷെൻറ അടിസ്ഥാനത്തിൽ ബി.സി.ജി, ഡി.പി.ടി പ്രതിരോധ കുത്തിവെപ്പിനുശേഷം നൽകും.
ബാക്കി തുക ഭക്ഷ്യസുരക്ഷപരിപാടിയുടെ കീഴിലാണ് ലഭിക്കുക. പരീക്ഷണപദ്ധതി സർക്കാർ നേരേത്ത ആവിഷ്കരിച്ചിരുന്നു. അതുപ്രകാരം ആദ്യത്തെ രണ്ടുകുട്ടികളുടെ കാര്യത്തിൽ ആനുകൂല്യത്തിന് അർഹതയുണ്ടായിരുന്നു. 2010ൽ 56 ജില്ലകളിൽ ഭക്ഷ്യസുരക്ഷപദ്ധതിപ്രകാരം നടപ്പാക്കിത്തുടങ്ങിയ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 31നാണ് പ്രഖ്യാപിച്ചത്.
പദ്ധതി നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് 2020 മാർച്ച് 31 വരെ 12,661 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 7932 കോടിയാണ് കേന്ദ്രവിഹിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.