ഇന്ത്യയിൽ 6ജി സേവനം അവതരിപ്പിക്കുമെന്ന് മോദി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ 6ജി സേവനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 6ജി അവതരിപ്പിക്കുമെന്നാണ് നരേന്ദ്ര മോദിയുടെ അവകാശവാദം. വികസനവും തൊഴിലും സൃഷ്ടിക്കാൻ നൂതന സാങ്കേതികവിദ്യ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
21ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വളർച്ചയുടെ വേഗം നിർണയിക്കുക കണക്ടിവിറ്റിയായിരിക്കും. അതുകൊണ്ട് കണക്ടിവിറ്റിയെ എല്ലാതലത്തിലും നവീകരിക്കണം. ടെലികോം റെഗുലേറ്ററി അതോറ്റിറ്റിയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്തിന്റെ ഭരണത്തിൽ 5ജി സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾ കൊണ്ടു വരും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ 5ജി വലിയ മാറ്റങ്ങളുണ്ടാക്കും.
5ജി അതിവേഗത്തിൽ നടപ്പാക്കാൻ സർക്കാർതലത്തിലും വ്യവസായ മേഖലയുടേയും ഇടപെടലുണ്ടാവണം. ടെലികോം മേഖല സ്വയംപര്യാപ്തതയും കൈവരിച്ചുവെന്നും ആരോഗ്യകരമായ മത്സരം സെക്ടറിലുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.