രാജ്യത്ത് 67 അശ്ലീല വെബ്‌സൈറ്റുകൾക്ക് നിരോധനം; കാരണം ഇതാണ്
text_fieldsരാജ്യത്ത് 67 അശ്ലീല വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം. പുണെ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്‌സൈറ്റുകളും ഉത്തരാഖണ്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് വെബ്‌സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് പോണോഗ്രാഫിക് വെബ്‌സൈറ്റുകൾ സർക്കാർ നിരോധിക്കുന്നത്. 2018ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാർ 827 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
2015 ൽ 800 ലേറെ പോൺ വെബ്‌സൈറ്റുകൾ നിരോധിച്ച സർക്കാർ ഉത്തരവ് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരുന്നത്. പിന്നീട് ഈ നിരോധനം പിൻവലിക്കുകയും കുട്ടികളുടെ അശ്ലീല ചിത്രത്തിന് മാത്രം നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. രണ്ട് ഹൈക്കോടതി വിധികളും ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ചട്ടങ്ങൾ ലംഘിച്ചതിന്റെയും അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്ന് ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് നൽകിയ കത്തിൽ പറയുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.