Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right60 കോടി പേർക്ക്​...

60 കോടി പേർക്ക്​ വാക്​സിൻ നൽകാനുള്ള ഒരുക്കവുമായി ഇന്ത്യ

text_fields
bookmark_border
60 കോടി പേർക്ക്​ വാക്​സിൻ നൽകാനുള്ള ഒരുക്കവുമായി ഇന്ത്യ
cancel

ന്യൂഡൽഹി: രാജ്യത്ത്​ 60 കോടി പേർക്ക്​ കോവിഡ്​ വാക്​സിൻ നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത ആറ്​ മുതൽ എട്ട്​ മാസത്തിനുള്ളിലാവും വാക്​സിൻ നൽകുക. ഇതിനായി കോൾഡ്​ സ്​റ്റോറേജ്​ ഉൾപ്പടെയുള്ള സംവിധാനങ്ങൾ തയാറാക്കുകയാണ്​ ഇപ്പോൾ ചെയ്യുന്നത്​.

രണ്ട്​ മുതൽ എട്ട്​ ഡിഗ്രി സെൽഷ്യസ് വരെ​ താപനിലയുള്ള കോൾഡ്​ സ്​റ്റോറേജാണ്​ തയാറാവുന്നതെന്ന്​ വാക്​സിൻ വിതരണത്തിൻെറ ചുമതലയുള്ള വി.കെ പോൾ പറഞ്ഞു . സെറം, ഭാരത്​, സിഡുസ്​, സ്​ഫുട്​നിക്​ തുടങ്ങിയ വാക്​സിനുകൾ സൂക്ഷിക്കാൻ ഈ താപനില മതിയാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യയിൽ അംഗീകാരത്തിനായി അപേക്ഷിച്ച ഫൈസർ വാക്​സിൻ ഈ താപനിലയിൽ സൂക്ഷിക്കാനാവില്ല.

വൈകാതെ ഇന്ത്യയിൽ എതെങ്കിലുമൊരു കോവിഡ്​ വാക്​സിന്​ അംഗീകാരം നൽകുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. പ്രതിദിനം ഒരു സ്ഥലത്ത്​ 100 പേർക്ക്​ വാക്​സിൻ വിതരണം നടത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷ. ആദ്യഘട്ടത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചാണ്​ വാക്​സിൻ വിതരണ​െമങ്കിൽ രണ്ടാം ഘട്ടത്തിൽ കമ്യൂണിറ്റി ഹാളുകളും മറ്റും കേന്ദ്രീകരിച്ച്​ വാക്​സിൻ വിതരണം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccineCorona Vaccine
News Summary - India Preps For 60 Crore Covid Shots With Vast Election Machinery: Report
Next Story