കോവിഡ് 19: വിവരങ്ങൾ കൈമാറാൻ പൊതു സംവിധാനം വേണമെന്ന് സാർക്ക് രാജ്യങ്ങളോട് ഇന്ത്യ
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ സാർക്ക് രാജ്യങ്ങൾക്കിടയിൽ പൊതു സംവിധാനം വേണമെന്ന് ഇന്ത്യ. ഇതിനായി ഇമെയ്ൽ, വാട്ട്സ്ആപ്പ് അടക്കമുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രോഗം സംബന്ധിച്ച വിവരങ്ങൾ, അറിവുകൾ, വിദഗ്ധ ഉപദേശങ്ങൾ, നിവാരണ മാർഗങ്ങൾ എന്നിവ പങ്കുവെക്കുക വഴി മഹാമാരിയെ കൂട്ടായി പ്രതിരോധിക്കാൻ സാധിക്കുമെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി.
സാർക്ക് രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധർ, പ്രതിനിധികൾ എന്നിവരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇന്ത്യൻ പ്രതിനിധി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഒാഫ് ഹെൽത്ത് സർവീസ് (ഡി.ജി.എച്ച്.എസ്) അധ്യക്ഷതയിൽ നടന്ന കോൺഫറൻസിൽ സാർക് അംഗരാജ്യങ്ങളിലെ ഡി.ജി.എച്ച്.എസ് മേധാവികൾ പങ്കെടുത്തു.
കോവിഡ് 19 വൈറസ് സംബന്ധിച്ച വിഷയങ്ങൾ മേധാവികൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.