Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ അധീന...

പാക്​ അധീന കശ്​മീരിലൂടെ ചൈനയിലേക്ക്​ ബസ്​: പ്രതിഷേധവുമായി ഇന്ത്യ

text_fields
bookmark_border
pak--china
cancel

ന്യൂഡൽഹി: പാക്​ അധീന കശ്​മീരിലൂടെ ചൈനയിലെ ഷിൻജിയാങ്​ ഉയിഗുർ മേഖലയിലേക്ക്​ ബസ്​ സർവീസ്​ ആരംഭിക്കുന്നതിനെതിരെ ഇന്ത്യയുടെ പ്രതിഷേധം. ശനിയാഴ്​ചയാണ്​ ലാഹോറിൽ നിന്നും പാക്​ അധിനിവേശ കശ്​മീർ വഴി ചൈനയിലെ ക​ുശാഗറിലേക്ക്​ ബസ്​ സർവീസ്​ ആരംഭിക്കുക.
പാക്​ അധീന കശ്​മീരിനെ ചൈന- പാകിസ്​താൻ സാമ്പത്തിക ഇടനാഴിയാക്കി അതിലൂടെ ബസ്​ സർവീസ്​ നടത്താനുള്ള തീരുമാനത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശ കാര്യ മന്ത്രാലയം വക്താവ്​ രവീഷ്​ കുമാർ മാധ്യമങ്ങളോട്​ പറഞ്ഞു.

കശ്​മീരി​​​െൻറ ഭാഗം ഉൾപ്പെടുത്തി ചൈന-പാക്​ സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു. 1963 ലെ ചൈന- പാകിസ്താന്‍ അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീര്‍ വഴിയുള്ള ബസ് സര്‍വീസ് ഇന്ത്യയുടെ പരമാധികാരത്തിന്​ എതിരാണെന്നും രവീഷ്​കുമാർ പറഞ്ഞു.

പാകിസ്​താനും ചൈനയും തമ്മിൽ ഒരിടത്തും അതിർത്തി പങ്കിടുന്നില്ല. പാക്​ അധീന കശ്​മീരിലൂടെ മാത്രമേ പാകിസ്​താന്​ ചൈനുമായി ബന്ധപ്പെടാൻ കഴിയൂ. ഇന്ത്യയും അഫ്​ഗാനിസ്​താ​നും അതിർത്തി പങ്കിട​ുന്ന പ്രദേശങ്ങളാണ്​ പാകിസ്​താൻ സൈന്യം കൈവശപ്പെടുത്തിയിരിക്കുന്നത്.
പാകിസ്​താനും ചൈനയുമായുള്ള സുഹൃദ്​ബന്ധം ശക്തമാക്കുന്നതി​​​െൻറ ഭാഗമായാണ്​ ബസ്​ സർവീസ്​ ആരംഭിക്കുന്നതെന്നാണ്​ ഇരുരാജ്യങ്ങളുടെയും വാദം. ചൈനീസ്​ പ്രസിഡൻറ്​ ഷി ജിം പിങ്ങി​​​െൻറ ബെൽറ്റ്​ ആൻറ്​ റോഡ്​ ഇനീഷ്യേറ്റീവി​​​െൻറ കീഴിൽ വരുന്ന പ്രധാന പദ്ധതിയാണ്​ ചൈന-പാക്​ സാമ്പത്തിക ഇടനാഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceprotestspak-china economic corridorPak-Occupied Kashmir
News Summary - India Protests Proposed Pak-China Bus Service Via Pak-Occupied Kashmir- India news
Next Story