സാംബിയക്ക് ഇന്ത്യ സൈനിക ഉപകരണങ്ങൾ നൽകുന്നു
text_fieldsന്യൂഡൽഹി: തെക്കൻ ആഫ്രിക്കൻ രാജ്യമായ സാംബിയക്ക് ഇന്ത്യ സൈനിക ഉപകരണങ്ങൾ നൽകാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന സാംബിയൻ പ്രതിരോധ മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി നോർമൻ ചിപാകു പാകുവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളാണ് സാംബിയക്ക് നൽകുക.
വിവിധ സൈനിക പ്രവർത്തനങ്ങളിൽ ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങളുടെ കാര്യക്ഷമത പ്രതിരോധ സെക്രട്ടറി കൂടിക്കാഴ്ചയിൽ വിവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങളുടെ പുരോഗതിയെയും സഹകരണത്തെയും സാംബിയൻ സ്ഥിരം സെക്രട്ടറി അഭിനന്ദിക്കുകയും ചെയ്തു. സാംബിയൻ പ്രതിരോധ സേനയുടെ നവീകരണത്തിനായി ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ഉപകരണങ്ങളുടെ പിന്തുണ ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നതായും സാംബിയൻ സെക്രട്ടറി പറഞ്ഞു.
സാംബിയയിൽ ചെറു ആയുധങ്ങൾ, വെടിമരുന്ന്, മറ്റ് പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ സഹകരിക്കാനും ഗവേഷണം ചെയ്യാനും ഇരുപക്ഷവും സമ്മതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.