4.2 ബില്യൺ ഡോളറിന്റെ മയക്കുമരുന്ന് കള്ളക്കടത്ത്; മസ്കിന്റെ സ്റ്റാർലിങ്കിനോട് വിവരം തേടി ഇന്ത്യൻ പൊലീസ്
text_fieldsന്യൂഡൽഹി: 4.2 ബില്യൺ ഡോളർ മൂല്യമുള്ള ‘മെത്ത്’ കള്ളക്കടത്തുകാരെ പിടികൂടിയ കേസിൽ കടൽ സഞ്ചാരത്തിന് സഹായിക്കുന്ന ഇന്‍റനെറ്റ് ഉപകരണം ആരാണ് അവരിൽ നിന്ന് വാങ്ങിയത് എന്നതിന്റെ വിശദാംശങ്ങൾ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനോട് തേടി ഇന്ത്യൻ പൊലീസ്.
മ്യാൻമറിൽ നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തുകാർ അന്താരാഷ്‌ട്ര സമുദ്രത്തിൽ സഞ്ചരിക്കുമ്പോൾ ഇന്‍റർനെറ്റ് ഉപകരണം എവിടെയാണ് ഉപയോഗിച്ചതെന്ന് സ്റ്റാർലിങ്കിനോട് ആവശ്യപ്പെട്ടതായും ഇക്കാര്യത്തോട് സ്റ്റാർലിങ്ക് പ്രതികരിച്ചിട്ടില്ലെന്നുമാണ് വിവരം.
ഇന്ത്യൻ സമുദ്രത്തിലേക്ക് നാവിഗേറ്റ് ചെയ്യാനും എത്തിച്ചേരാനും സ്റ്റാർലിങ്കിന്റെ ഉപകരണം ആദ്യമായി ഉപയോഗിച്ചതായി വൻ മയക്കുമരുന്ന് വേട്ടയിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിന് പച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അതിന്റെ സുരക്ഷാ കടമ്പകൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അന്വേഷണം. കമ്പനികൾക്ക് സാറ്റലൈറ്റ് സ്പെക്‌ട്രം കൃത്യമായി എങ്ങനെ അനുവദിക്കണം എന്നതിനെച്ചൊല്ലി ശതകോടീശ്വരനായ മുകേഷ് അംബാനിയുമായി കടുത്ത ഏറ്റുമുട്ടലിന് ശേഷം സ്റ്റാർലിങ്ക് അടുത്തിടെ പോരാട്ടത്തിൽ വിജയിച്ചിരുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വിദൂര ഔട്ട്‌പോസ്റ്റിൽ നവംബർ അവസാനത്തോടെയാണ് മ്യാൻമർ ബോട്ടിൽ ചാക്കിൽ കടത്തുകയായിരുന്ന 6,000 കിലോഗ്രാമിലധികം ‘മെത്ത്’ പിടിച്ചെടുത്തത്. സ്റ്റാർലിങ്ക് മിനി ഇന്‍റർനെറ്റ് ഉപകരണം ഇതിനായി ഉപയോഗിച്ചതായി കണ്ടെത്തി. അന്താരാഷ്‌ട്ര സമുദ്രത്തിൽ ഈ ഉപകരണം പ്രവർത്തിക്കുമെന്ന് സ്റ്റാർലിങ്ക് പറയുന്നു.
പിടിച്ചെടുത്ത മെത്തിന് 360 ബില്യൺ രൂപ (4.25 ബില്യൺ ഡോളർ) ചില്ലറ വിപണി മൂല്യം പൊലീസ് കണക്കാക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് വിവരങ്ങൾ തേടാൻ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുന്ന ഇന്ത്യൻ നിയമപ്രകാരം ഡിസംബർ 4ന് ആൻഡമാൻ പൊലീസ് നോട്ടീസ് അയച്ചതായാണ് പുറത്തുവന്നത്. സ്റ്റാർലിങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും ഇ മെയിൽ ഐ.ഡിയും ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച രണ്ട് ഉദ്യോഗസ്ഥരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.