Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാ​ന​വ വി​ക​സ​ന...

മാ​ന​വ വി​ക​സ​ന സൂ​ചി​ക​യി​ൽ ഇ​ന്ത്യ​ക്ക് 134ാം റാ​ങ്ക്

text_fields
bookmark_border
മാ​ന​വ വി​ക​സ​ന സൂ​ചി​ക​യി​ൽ ഇ​ന്ത്യ​ക്ക് 134ാം റാ​ങ്ക്
cancel

ന്യൂ​ഡ​ൽ​ഹി: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ 2022ലെ ​മാ​ന​വ വി​ക​സ​ന സൂ​ചി​ക​യി​ൽ (എ​ച്ച്.​ഡി.​ഐ) 193 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്ക് 134ാം റാ​ങ്ക്. 2021ൽ 191 ​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 135ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ. യു​നൈ​റ്റ​ഡ് നാ​ഷ​ൻ​സ് ഡെ​വ​ല​പ്‌​മെ​ന്റ് പ്രോ​ഗ്രാ​മി​ന്റെ റി​പ്പോ​ർ​ട്ടി​ലാ​ണ് വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

2022ലെ ​ലിം​ഗ അ​സ​മ​ത്വ സൂ​ചി​ക​യി​ൽ 0.437 സ്കോ​റോ​ടെ 193 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 108ാം സ്ഥാ​ന​ത്തെ​ത്തി. 2021ൽ 191 ​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 122ാം സ്ഥാ​ന​ത്താ​യി​രു​ന്നു. ഇ​ത് ഗ​ണ്യ​മാ​യ മു​ന്നേ​റ്റ​മാ​ണെ​ന്ന് വ​നി​ത ശി​ശു വി​ക​സ​ന മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

എ​ന്നാ​ൽ, തൊ​ഴി​ൽ ശ​ക്തി പ​ങ്കാ​ളി​ത്ത നി​ര​ക്കി​ൽ ​സ്ത്രീ-​പു​രു​ഷ അ​ന്ത​രം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. 47.8 ശ​ത​മാ​ന​മാ​ണ് അ​ന്ത​രം. സ്ത്രീ​ക​ൾ 28.3 ശ​ത​മാ​നം, പു​രു​ഷ​ന്മാ​ർ 76.1 ശ​ത​മാ​നം.

2022ൽ ​ആ​യു​ർ​ദൈ​ർ​ഘ്യം, വി​ദ്യാ​ഭ്യാ​സം, മൊ​ത്ത ദേ​ശീ​യ വ​രു​മാ​നം (ജി.​എ​ൻ.​ഐ) എ​ന്നി​വ​യി​ലും മെ​ച്ച​മു​ണ്ടാ​യി. പ്ര​തി​ശീ​ർ​ഷ ആ​യു​ർ​ദൈ​ർ​ഘ്യം 67.2 ൽ​നി​ന്ന് 67.7 ആ​യി. സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ൾ റെ​ക്കോ​ഡ് മാ​നു​ഷി​ക വി​ക​സ​നം കൈ​വ​രി​ച്ച​പ്പോ​ൾ, ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ൾ പ​കു​തി​യും പു​രോ​ഗ​തി​യു​ടെ നി​ല​വാ​ര​ത്തി​ന് താ​ഴെ തു​ട​രു​ന്ന​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Development Index
News Summary - India Ranks 134th in Human Development Index
Next Story