ഉൗർജ്ജമേഖലയിൽ അയൽ രാജ്യങ്ങളുമായി സഹകരണം െമച്ചപ്പെടുത്തും- ധർമേന്ദ്ര പ്രധാൻ
text_fieldsന്യൂഡൽഹി: ഉൗർജ മേഖലയിൽ അയൽ രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്ര എണ്ണ-പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. അയൽ രാജ്യങ്ങൾ ആദ്യം എന്ന തീരുമാനം ബന്ധം കൂടുതൽ സന്തുലിതവും ഉൗഷ്മളവുമാകാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാറിെൻറ വിശ്വാസം. ഉൗർജ്ജ സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനപദ്ധതികളിലൂടെ ഇരു രാജ്യങ്ങൾക്കും ലാഭമുണ്ടാകുന്ന തരത്തിലുള്ള സഹകരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
വികസനത്തിന് പ്രധാനം ഉൗർജ്ജമാണ്. കിഴക്ക്, തെക്ക് കിഴക്ക്, തെക്ക്, പടിഞ്ഞാറു ഭാഗങ്ങളിലുള്ള അയൽ രാജ്യങ്ങളുമായി ഇരു കക്ഷികൾക്കും ലാഭമുണ്ടാക്കുന്ന തരത്തിലുള്ള സഹകരണമാണ് നമ്മുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.