ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട; പാകിസ്താന് ഇന്ത്യയുടെ മറുപടി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി പിൻവലിച്ചതുമായി ബന്ധപ്പെട്ട് പാകിസ് താൻ ഭരണകൂടം നടത്തുന്ന പ്രസ്താവനകളെ അപലപിച്ച് ഇന്ത്യ. നിരുത്തരവാദപരമായ പ്ര സ്താവനകളാണ് പ്രധാനമന്ത്രി ഇംറാൻഖാനും മറ്റും നടത്തുന്നതെന്ന് വിദേശകാര്യ മന്ത ്രാലയം കുറ്റപ്പെടുത്തി.
സാധാരണക്കാരായ അയൽക്കാരെപ്പോലെ പാകിസ്താൻ പെരുമാറണം. സാധാരണ മട്ടിൽ സംസാരിക്കുന്ന, വ്യാപാരം നടത്തുന്ന രീതി പാകിസ്താനിൽനിന്ന് ഉണ്ടാവുന്നില്ല. ഭീകരരെ തള്ളിവിടുകയല്ല വേണ്ടത്. ഭീകരത ഭരണകൂട നയമായി പാകിസ്താൻ ഇന്ത്യക്കെതിരെ ഉപയോഗിക്കുകയാണെന്ന് മന്ത്രാലയ വക്താവ് രവീഷ്കുമാർ ആരോപിച്ചു. ഭീകരത കയറ്റുമതി ചെയ്യുന്നത് അവർ അവസാനിപ്പിക്കണം.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച പ്രസ്താവനകൾ നിരുത്തരവാദപരമാണ്. ഇന്ത്യയിൽ അക്രമത്തിനും ‘ജിഹാദി’നും പ്രേരിപ്പിക്കുന്നതാണ് പാകിസ്താനിൽനിന്നുള്ള പ്രകോപനപരമായ പ്രസ്താവനകൾ. ജമ്മു-കശ്മീർ വിഷയത്തിൽ പാക് ഭരണകൂടം െഎക്യരാഷ്ട്ര സഭക്ക് നൽകിയ പരാതിക്ക് അതെഴുതിയ കടലാസിെൻറ പോലും വിലയില്ല.
ജമ്മു-കശ്മീർ സാഹചര്യങ്ങളിൽ നല്ല പുരോഗതിയുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലെ സ്ഥിതിയുമായി ജമ്മു-കശ്മീർ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തരുത്. പ്രത്യേക പദവി പിൻവലിച്ച ആഗസ്റ്റ് അഞ്ചു മുതൽ ഇതുവരെ ആരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടില്ല. വെടിവെപ്പ് വേണ്ടിവന്നിട്ടില്ല. ഇന്ത്യൻ സമുദ്രാതിർത്തിലേക്ക് പാക് കമാൻഡോകൾ കടന്നിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സേന ജാഗ്രത പാലിക്കുന്നുമുണ്ട്. മിസൈൽ പരീക്ഷണത്തെക്കുറിച്ച് പാകിസ്താൻ ഇന്ത്യയെ മുൻകൂട്ടി അറിയിച്ചിരുെന്നന്നും രവീഷ്കുമാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.