ചൈനയൂടെ ഭീഷണി നേരിടാൻ ഇന്ത്യ തയാറാണെന്ന് സുഷമ സ്വരാജ്
text_fieldsന്യൂഡൽഹി: ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തിയിൽ ഏകപക്ഷീയമായി നിലപാട് മാറ്റിയ ൈചനീസ് നടപടി ഇന്ത്യൻ സുരക്ഷക്ക് ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എന്നാൽ ഏതു തരത്തിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യ ഒരുക്കമാണെന്നും അവർ രാജ്യസഭയിൽ സംസാരിക്കവെ പറഞ്ഞു.
ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ നിലപാട് മാറ്റം ഇന്ത്യക്ക് ഭീഷണിയാണ്. ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ഇന്ത്യ തയാറാണ്. എന്നാൽ സൈന്യത്തെ തിരിച്ചു വിളിക്കാൻ ഇരു രാജ്യങ്ങളും തയാറാകണം. ഇന്ത്യയുടെ സുരക്ഷയെ നേരിട്ടു ബാധിക്കുന്ന പ്രശ്നമായതിനാലാണ് ഇൗ അതിർത്തിയിൽ ഇന്ത്യ ഇടപെടുന്നത്. എന്നാൽ ൈചന അത് അനുവദിക്കാതിരിക്കുന്നത് ഇന്ത്യയുെട സുരക്ഷക്ക് ഭീഷണിയാകും. എല്ലാ രാജ്യങ്ങളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും സുഷമ പറഞ്ഞു.
ഇന്ത്യൻ സമുദ്ര മേഖല ചൈന വളഞ്ഞിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ല. സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യ ജാഗ്രത പുലർത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ചർച്ചയിലൂെട പരിഹരിക്കാവുന്നതാണെന്നും സുഷമ പറഞ്ഞു.
Jaise hi pata chala ki OBOR ( One Belt One Road) mein CPEC ko dal rahe hain, ussi samay virodh darj kiya gaya tha: EAM Sushma Swaraj in RS pic.twitter.com/66vtC1i4LC
— ANI (@ANI_news) July 20, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.