രാജ്യത്ത് ഒരുലക്ഷം കടന്ന് കോവിഡ് കേസുകൾ; ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ഒരുലക്ഷത്തിലധികം പേർക്ക്. 1,17,100 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏഴുമാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2021 ജൂൺ ആറിനാണ് ഇന്ത്യയിൽ ഒരു ലക്ഷത്തിന് മുകളിൽ കോവിഡ് കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 28.8 ശതമാനമാണ് കോവിഡ് കേസുകളിൽ വർധന. 90,928 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,52,26,386 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര (36,265), പശ്ചിമബംഗാൾ (15,421), ഡൽഹി (15,097), തമിഴ്നാട് (6983), കർണാടക (5031) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 302 മരണവും സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 4,83,178 ആയി ഉയർന്നു. 97.57 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 30,836 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളിലും രാത്രികാല നിയന്ത്രണം, വാരാന്ത്യ കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.