Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Swab Collection
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 14,256...

രാജ്യത്ത്​ 14,256 പേർക്ക്​ കൂടി കോവിഡ്​; 152 മരണം

text_fields
bookmark_border

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 14,256 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1,06,39,684 ആയി ഉയർന്നു. 1,03,00,838, പേർ ഇതുവരെ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

96.78 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​. മരണനിരക്ക്​ 1.44 ശതമാനവും. 152 പേർ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചു. 1,53,184 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെയാണ്​. 1,88,688 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇത്​ രാജ്യത്ത്​ ​േകാവിഡ്​ സ്​ഥിരീകരിച്ചവരുടെ 1.78 ശതമാനമാണ്​.

ജനുവരി 22വരെ 19,09,85,119 സാമ്പിളുകൾ പരിശോധിച്ചു. വെള്ളിയാഴ്ച 8,37,095 സാമ്പിളുകളാണ്​ പരിശോധിച്ചതെന്നും ഐ.സി.എം.ആർ അറിയിച്ചു.

രാജ്യത്ത്​ ഇതുവരെ 13,90,952 പേരാണ്​ വാക്​സിൻ സ്വീകരിച്ചത്​. 3,47,058 പേർ വെള്ളിയാഴ്ച മാത്രം വാക്​സിൻ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineCovid IndiaCovid Death
News Summary - India records 14,256 new covid 19 cases, 152 Deaths
Next Story