Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 34,703...

രാജ്യത്ത്​ 34,703 പുതിയ കോവിഡ്​ രോഗികൾ; 4.64 ലക്ഷം പേർ മാത്രം ചികിത്സയിൽ

text_fields
bookmark_border
covid india
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 34,703 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 111 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്​. 4,64,357 പേർ മാത്രമാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 97.17 ശതമാനമാണ്​ രോഗമുക്തി നിരക്ക്​.

കഴിഞ്ഞ ദിവസം 553 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. കേരളത്തിലാണ് (8037)​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ സ്​ഥിരീകരിച്ചത്​. മഹാരാഷ്​ട്ര (6740), തമിഴ്​നാട്​ (3715), കർണാടക​ (2848), ഒഡീഷ (2803) എന്നീ സംസ്​ഥാനങ്ങളാണ്​ പിറകിൽ. മഹാരാഷ്​ട്രയിലാണ്​ (106) ഏറ്റവും കൂടുതൽ പേർ മരിച്ചത്​. 24 മണിക്കൂറിനിടെ കേരളത്തിൽ 102 പേർ മരിച്ചു.

കഴിഞ്ഞ ദിവസം 51,864 പേർ ​രോഗമുക്തി നേടി. ഇതുവരെ 2.97 കോടിയാളുകളാണ്​ രാജ്യത്ത്​ കോവിഡിൽ നിന്ന്​ മുക്തി നേടിയത്​. തുടർച്ചയായി 54ാം ദിവസമാണ്​ രോഗികളേക്കാൾ ഏ​റെ പേർ രോഗമുക്​തി നേടിയത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 2.11 ശതമാനമാണ്​. ആഴ്​ചയിലുള്ള പോസിറ്റിവിറ്റി നിരക്ക്​ 2.40 ശതമാനമാണ്​. രാജ്യത്ത്​ പ്രതിദിനം നടത്തുന്ന ടെസ്​റ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്​.

വാക്​സിനേഷൻ യജ്ഞത്തി​െൻറ ഭാഗമായി ഇതുവരെ 35.75 കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്​തു കഴിഞ്ഞു. കോവിഡ്​ ഡെൽറ്റ വകഭേദം പടർന്നുപിടിച്ച ഇന്ത്യ, ബ്രിട്ടൻ, പോർചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ഏർപെടുത്തിയ യാത്ര വിലക്ക്​ ജർമനി നീക്കി. ഇന്ത്യ, നേപ്പാൾ, റഷ്യ, ​പോർചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബർട്ട്​ കോച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ വ്യക്തമാക്കി.

ഇതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും​ രാജ്യത്തേക്ക്​ കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും. എന്നാൽ ക്വാറൻറീൻ, കോവിഡ്​ പരിശോധനാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്​ചയും ഉണ്ടാവുകയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid india
News Summary - India records 34,700 fresh Covid-19 cases 4.64 lakh active cases
Next Story