Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിടിവിട്ട്​ കോവിഡ്​;...

പിടിവിട്ട്​ കോവിഡ്​; നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

text_fields
bookmark_border
covid 19
cancel

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,17,34,058 ആയി ഉയർന്നു.

3,68,457 പേരാണ്​ നിലവിൽ​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. 1,12,05,160 പേർ രോഗമുക്​തരായി. കഴിഞ്ഞ ദിവസം മാത്രം 275 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​. ഇതോടെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1,60,441 ​ആയി ഉയർന്നു. രോഗികളുടെ എണ്ണം ഉയർന്നതോടെ പല നഗരങ്ങളും നിയന്ത്രണങ്ങളിലേക്ക്​ പോവുകയാണ്​. ഹോളി ആഘോഷങ്ങൾ കൂടി നടക്കാനിരിക്കെ കർശന നിയന്ത്രണത്തിലേക്കാണ്​ രാജ്യം നീങ്ങുന്നത്​.

അതേസമയം, സംസ്ഥാനങ്ങളിൽ പൂർണമായും​ ലോക്​ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കി. ജില്ലാതലങ്ങളിലായിരിക്കും ലോക്​ഡൗൺ ഏർപ്പെടുത്തുക. സംസ്ഥാനന്തര യാത്രകൾക്ക്​ നിയന്ത്രണമില്ലെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - India records 47,262 new Covid cases, highest spike since mid-December
Next Story