Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പിടിവിട്ട്​...

കോവിഡ്​ പിടിവിട്ട്​ കുതിക്കുന്നു; 53,480 പുതിയ രോഗികൾ

text_fields
bookmark_border
covid
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധ അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 53,480 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 354 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചതെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 41,280 പേർ രോഗമുക്തി നേടിയിട്ടുണ്ട്​.

ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1.21 കോടിയായി ഉയർന്നു. 1.14 കോടി പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്​. 5,52,566 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

1,62,468 പേരാണ് രാജ്യത്ത്​ മഹാമാരിക്ക്​ മുമ്പിൽ കീഴടങ്ങിയത്​. രാജ്യത്ത്​ ഇതിനോടകം 6.3 കോടിയാളുകൾ വാക്​സിൻ സ്വീകരിച്ചുവെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ്​ ബാധ പിടിവിടുന്ന സാഹചര്യത്തിൽ 45 വയസിന്​ മുകളിലുള്ള എല്ലാവർക്കും അടുത്ത രണ്ടാഴ്ചക്കുള്ളിൽ വാക്​സിനേഷൻ നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ കേന്ദ്ര സർക്കാർ സംസ്​ഥാനങ്ങൾക്ക്​ നിർദേശം നൽകി.

വ്യാഴാഴ​്​ച മുതലാണ്​ 45 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം തുടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid india
News Summary - India records 53,480 new COVID-19 cases and 354 deaths
Next Story