Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
India records 56,211 new cases in last 24 hours
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 56,211...

രാജ്യത്ത്​ 56,211 പേർക്ക്​ കൂടി കോവിഡ്​; 271 മരണം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്നു.​ 24 മണിക്കൂറിനിടെ 56,211 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 271 പേർ മരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

1,20,95,855 പേർക്കാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,13,93,021പേർ രോഗമുക്തി നേടുകയും ചെയ്​തു. 5,40,720 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. മരണസംഖ്യ 1,62,114 ആയി ഉയരുകയും ചെയ്​തു.

6,11,13,354 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ വാക്​സിൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്​ഥാനങ്ങളിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മിക്കയിടങ്ങളിലും നിയന്ത്രണം ശക്തമാക്കി. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. ഏപ്രിൽ ഒന്നുമുതൽ നിയന്ത്രണം കടുപ്പിക്കാനാണ്​ സംസ്​ഥാനത്തിന്‍റെ തീരുമാനം.

മഹാരാഷ്​ട്രയിൽ 32.21 ശതമാനമാണ്​ കോവിഡ്​ കേസുകളുടെ വർധന. തിങ്കളാഴ്ച മാത്രം 31,643 കേസുകളും 102 മരണങ്ങളുമാണ്​ സ്​ഥിരീകരിച്ചത്​. 3.36 ലക്ഷം പേരാണ്​ ഇപ്പോൾ ചികിത്സയിലുളളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona VirusCovid IndiaCovid Death
News Summary - India records 56,211 new cases in last 24 hours
Next Story