Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിദിന രോഗികളുടെ...

പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലും താഴെ​; മരണ സംഖ്യയിലും കുറവ്​

text_fields
bookmark_border
പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലും താഴെ​; മരണ സംഖ്യയിലും കുറവ്​
cancel

ന്യൂഡൽഹി: ഡെൽറ്റ പ്ലസ്​ വകഭേദത്തി​െൻറ ഭീഷണിക്കിടയിലും ആശ്വാസമായി പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം അരലക്ഷത്തിലും താഴെ എത്തി.

24 മണിക്കൂറിനിടെ രാജ്യത്ത്​ 46,148 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തതെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 979 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3.02 കോടിയായി. 3.96 ലക്ഷമാളുകൾക്കാണ്​ മഹാമാരി മൂലം ജീവൻ നഷ്​ടപ്പെട്ടത്​.

മാർച്ച്​ 23 ന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ കണക്കാണ്​ തിങ്കളാഴ്​ച (ജൂൺ 28) പുറത്ത്​ വന്നത്​​. ഏപ്രിൽ 23ന്​ ശേഷം ആദ്യമായിട്ടാണ്​ ദിവസം 1000 ത്തിൽ താഴെ മാത്രം മരണം സ്​ഥിരീകരിക്കുന്നത്​. 58,578 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. 2.93 കോടിയാളുകളാണ്​ രാജ്യത്ത്​ ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്​. രോഗമുക്തി നിരക്ക്​ 96.80. നിലവിൽ രാജ്യത്ത്​ 5.72 ലക്ഷം ആളുകളാണ്​ ചികിത്സയിൽ കഴിയുന്നത്​.

15,70,515 സാംപിളുകളാണ്​ കഴിഞ്ഞ ദിവസം പരിശോധിച്ചത്​. ഇതുവരെ രാജ്യത്ത്​ 40,63,71,279 സാംപിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ഇതുവരെ മൊത്തം 32.36 കോടി ഡോസ്​ വാക്​സിൻ നൽിയ ഇന്ത്യ ഇക്കാര്യത്തിൽ യു.എസ്​.എയെ മറികടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid india
News Summary - India registered 46,148 fresh Covid cases in the last 24 hours and 979 deaths
Next Story