രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിനടുത്ത്; 21 ശതമാനം വർധന
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ദിവസം 1,41,986 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 285 മരണവും റിപ്പോർട്ട് ചെയ്തു. മുൻദിവസവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിദിന രോഗികളുടെ എണ്ണത്തിൽ 21.3 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 71 ശതമാനമാണ് കേസുകളിലെ വർധന.
അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും ഉയർന്ന് നിൽക്കുന്നത്. 40,925 കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. പശ്ചിമബംഗാൾ-18,213, ഡൽഹി -17,335, തമിഴ്നാട്-8,981, കർണാടക-8449 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം.
അതേസമയം, രാജ്യത്ത് ഇതുവരെ 150 കോടി ഡോസ് വാക്സിൻ വിതരണമെന്ന നാഴികകല്ല് കഴിഞ്ഞ ദിവസം പിന്നിട്ടു. അതേസമയം, രാജ്യത്തെ ഒമിക്രോൺ കേസുകൾ ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രവചനങ്ങളും പുറത്ത് വരുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.