Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right45,230 പേർക്ക്​...

45,230 പേർക്ക്​ കോവിഡ്​; രാജ്യത്ത്​ പ്രതിദിന രോഗബാധിതരു​ടെ എണ്ണം വീണ്ടും കുറഞ്ഞു

text_fields
bookmark_border
45,230 പേർക്ക്​ കോവിഡ്​; രാജ്യത്ത്​ പ്രതിദിന രോഗബാധിതരു​ടെ എണ്ണം വീണ്ടും കുറഞ്ഞു
cancel

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രാലയം. ഇതോടെ ഇന്ത്യയിലെ കോവിഡ്​ രോഗികളുടെ എണ്ണം 82,29,313 ആയി ഉയർന്നു. 496 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ​ആകെ മരണം 1,22,607 ആയി ഉയർന്നു.

നിലവിൽ രോഗം ബാധിച്ച്​ രാജ്യത്ത്​ ചികിൽസയിലുള്ളത്​ 5,61,908 പേരാണ്​. 75,44,798 പേർ രോഗമുക്​തി നേടി. ഇതുവരെ 11,07,43,103 സാമ്പിളുകളാണ്​ പരിശോധിച്ചത്​. അതിൽ 8,55,800 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്​ പരിശോധിച്ചതെന്നും ഐ.സി.എം.ആർ അറിയിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യയിൽ​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ്​ രേഖപ്പെടുത്തുകയാണ്​. ഒരു ഘട്ടത്തിൽ പ്രതിദിനം ഒരു ലക്ഷത്തിനടുത്ത്​ ആളുകൾക്ക്​ ഇന്ത്യയിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. മരണസംഖ്യയും ഉയർന്ന തോതിലായിരുന്നു. എന്നാൽ, ഒക്​ടോബറോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ്​ കേസുകളിലും മരണത്തിലും കാര്യമായ കുറവ്​ വന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19covid india
News Summary - India registers 45,231 new Covid-19 cases
Next Story