കശ്മീരിൽ ‘ഇന്ത്യൻ ഭീകരത’യെന്ന്; ഒ.െഎ.സി പ്രമേയം ഇന്ത്യ തള്ളി
text_fieldsന്യൂഡൽഹി: കശ്മീരിലെ സൈനിക ‘അതിക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾ’ക്കുമെതി രെ മുസ്ലിം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര വേദിയായ ഒ.െഎ.സി (ഒാർഗനൈസേഷൻ ഒാഫ് ഇസ്ല ാമിക് കോഒാപറേഷൻ) പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി.
യു.എ.ഇ തലസ്ഥാനമായ അബൂദബിയ ിൽ ചേർന്ന ഒ.െഎ.സിയുടെ 46ാം വിദേശകാര്യ മന്ത്രിതല സമ്മേളനം കശ്മീരിലെ ‘ഇന്ത്യൻ ഭീകര ത’യെയും ജനങ്ങളെ ‘കൂട്ടമായി അന്ധന്മാരാക്കുന്ന’ പെല്ലറ്റ് ആക്രമണത്തെയും അപലപിച്ച് പാസാക്കിയ പ്രമേയമാണ് ശക്തമായ പ്രതിഷേധത്തോടെ ഇന്ത്യ തള്ളിയത്. ജമ്മു-കശ്മീർ ഇന ്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന് നും വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ശനിയാഴ്ച ഒ.െഎ.സി സമ ്മേളനത്തിെൻറ സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ അബൂദബി പ്രഖ്യാപനത്തിനു പുറമെ കശ്മീർ വിഷയത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രമേയത്തിൽ കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ രൂക്ഷമായ പ്രയോഗങ്ങളാണ് നടത്തിയത്. ‘ഇന്ത്യൻ അധിനിവേശ സേനയുടെ വെടിനിർത്തൽ ലംഘനങ്ങൾ അഭൂതപൂർവമായ രീതിയിൽ വർധിച്ചതായി’ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യ-പാക് സംഘർഷത്തിലെ മുഖ്യവിഷയം പാകിസ്താനാണെന്നും പ്രമേയം പറയുന്നു. കശ്മീരി ജനതക്കുള്ള ജീവകാരുണ്യ സഹായത്തിന് ഫണ്ട് സ്വരൂപിക്കാൻ പ്രമേയം അംഗരാജ്യങ്ങേളാട് ആഹ്വാനം ചെയ്തു. നിലവിൽ ഉഭയകക്ഷി സംഭാഷണമില്ലാതിരുന്നിട്ടും ‘ഇന്ത്യ-പാക് സമാധാന പ്രക്രിയ’യെക്കുറിച്ച് ഒ.െഎ.സി പതിവില്ലാതെ പരാമർശിക്കുന്നു.
ജമ്മു-കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാട് ഉറച്ചതും സുവ്യക്തവുമാണെന്ന് വിദേശ മന്ത്രാലയം വക്താവ് വ്യക്തമാക്കി. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ക്ഷണിച്ചത് അഭിനന്ദനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.െഎ.സി സമ്മേളനത്തിൽ ഇതാദ്യമായി ഇന്ത്യയെ പ്രത്യേക ക്ഷണിതാവായി പെങ്കടുപ്പിച്ചതിനു പിറകെയാണ് സമ്മേളനത്തിെൻറ പ്രമേയം പുറത്തുവരുന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്ത മന്ത്രി, പാകിസ്താനെ പേരെടുത്തു പറയാതെ ഭീകരതയെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന്ആവശ്യപ്പെട്ടിരുന്നു. യു.എ.ഇ പ്രത്യേക താൽപര്യമെടുത്ത് ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്കരിക്കുകയായിരുന്നു പാകിസ്താൻ.
ആദ്യമായി ഇന്ത്യക്ക് സമ്മേളനത്തിന് ക്ഷണം ലഭിച്ചത് നേട്ടമായി എടുത്തുകാട്ടിയ മോദിസർക്കാറിനെയും ബി.െജ.പിയെയും ഒ.െഎ.സി പ്രമേയം എടുത്തുകാട്ടി കോൺഗ്രസ് രൂക്ഷമായ വിമർശനവുമായി രംഗത്തുവന്നു. മോദി സർക്കാറിെൻറ നയതന്ത്ര വിജയം കനത്ത തിരിച്ചടിയായെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല കുറ്റപ്പെടുത്തി.
അസ്വീകാര്യവും നിന്ദാപരവുമായ ആരോപണങ്ങൾ ഏറ്റുവാങ്ങാനാണോ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രിയെ ഒ.െഎ.സിയിലേക്ക് അയച്ചതെന്ന് സുർജെവാല ചോദിച്ചു. എൻ.ഡി.എ -ബി.ജെ.പി സർക്കാർ ക്ഷണം വലിയ വിജയമായി ആഘോഷിക്കുന്നതിനിടയിലാണ് ഇന്ത്യയെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന പ്രമേയം പാസാക്കിയതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും വിമർശിച്ചു.
ഒ.െഎ.സി സമ്മേളനം ഇനിയും ഇന്ത്യയുടെ നയതന്ത്ര വിജയമായി പ്രധാനമന്ത്രിയും വിദേശമന്ത്രിയും കരുതുന്നുണ്ടോ എന്നാണ് കോൺഗ്രസിെൻറ ചോദ്യമെന്ന് തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.